Sunday, December 10, 2006

അതീവരഹസ്യം

ഇത്തിരി വിറയലുണ്ട്‌.
ഞാന്‍ ഒരു അതീവരഹസ്യം ചെയ്യന്‍ തുടങ്ങുകയാണല്ലോ.
വീട്ടില്‍നിന്ന്‌ കര്‍ശനമായ നിയന്ത്രണം ഉണ്ട്‌.
എന്നാലും മനസ്‌ കൈവിറ്റുപോയാല്‍? ഇല്ല.

എനിക്ക്‌ ഇപ്പൊള്‍ ആരെയും കാണാനുള്ള സൌകര്യമില്ല.
പ്രത്യെകിച്ചും ഫ്രന്റ്‌സിനെ.
അഭിപ്രായം പറയാനുള്ള സ്വാതന്ത്രവും ഇല്ല.
പപ്പ രാവിലെ പോയാല്‍ രാത്രിയിലേ വരുള്ളു.
മമ്മി വീടും പെന്നെ എന്നെയും നോക്കി ഇരിപ്പാണ്‌.
ഇപ്പോള്‍ ഈ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത്‌ മമ്മിയുടെ ഒരു സൌജന്യം. ഇനി ഇതില്ലാതെ എനിക്ക്‌ ലൊകത്തോട്‌ ചിലത്‌ പറയാനും ഒക്കില്ല. blogging, ഈ സീക്രെറ്റ്‌ എനിക്ക്‌ ഒരു IT ഫ്രന്റാണ്‌ പറഞ്ഞുതന്നെ.
മലയാളം type ചെയ്യാന്‍ ഇത്തിരി പ്രയാസമുണ്ട്‌.

നിങ്ങളുടെ ലൊകത്തില്‍ എന്നെയും കൂട്ടുമൊ?

ചിലതൊക്കെ എനിക്കും പറയാനുണ്ട്‌.
തല്‍ക്കാലം എന്റെ പേരിന്റെ വാലും തലയും ഒഴിവാക്കുന്നു.

കുറെകാലം എനിക്കിങ്ങനെ ഒളിച്ചിരുന്നേ ഒക്കുകയുള്ളു. അത്‌കൊണ്ടാ.
ഇത്രയുമീയുള്ളു.
(ഇത്‌ തയാറാക്കാന്‍ എന്നെ ഹെല്‍പ്‌ ചെയ്ത 'V' യോടുള്ള താങ്ക്സ്‌ ഇവിടെ പറയുന്നു.)

നിത്യ

11 comments:

നിത്യ said...

ഞാന്‍ കണ്ടതും കാണാന്‍ മറന്നതുമായ ചില്ലുകളിലൂടെ എന്നിലേക്കുവന്ന ദൃശ്യങ്ങള്‍, മുറിവുകള്‍... ഇത്തിരി വിറയലുണ്ട്‌. ഞാന്‍ ഒരു അതീവരഹസ്യം ചെയ്യന്‍ തുടങ്ങുകയാണല്ലോ. വീട്ടില്‍നിന്ന്‌ കര്‍ശനമായ നിയന്ത്രണം ഉണ്ട്‌. എന്നാലും മനസ്‌ കൈവിറ്റുപോയാല്‍? ഇല്ല.

സുല്‍ |Sul said...

നിത്യക്കു ബൂലോകത്തിലേക്കു സ്വാഗതം.
അമ്മയുടെ അനുവാദം കുറച്ചു പോസ്റ്റുകള്‍ക്കു ശേഷം വാങ്ങാം അല്ലെ. എല്ലാം അതീവരഹസ്യമായിരിക്കട്ടെ അതു വരെ. അപ്പൊ എല്ലാം പറഞ്ഞപോലെ.

-സുല്‍

krish | കൃഷ് said...

നിത്യക്ക്‌ ബ്ലോഗ്‌ ഉലകത്തേക്ക്‌ സ്വാഗതം..അപ്പോള്‍ വീട്ടു തടങ്കലില്‍ ആണല്ലേ.. ധൈര്യം വിടാതെ മനസ്സിലുള്ളത്‌ പങ്കുവെക്കൂ. ബ്ലോഗ്ഗിംഗ്‌ ചെയ്യുന്നതോ സംസാരിക്കുന്നതോ അത്ര കുറ്റമല്ലല്ലോ. മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന ക്രിയേറ്റിവിറ്റി ബ്ലോഗ്ഗിംഗിലൂടെയെങ്കിലും പുറത്തേക്കു വരട്ടെ.. സധൈര്യം മുന്നേറൂ.. എല്ലാവിധ ആശംസകളും.

കൃഷ്‌ | krish

Visala Manaskan said...

നിത്യക്ക് ബൂലോഗത്തേക്ക് സ്വാഗതം. ആശംസകള്‍.

Siji vyloppilly said...

എന്താ നിത്യക്കുട്ടി വീട്ടുതടങ്കിലാണെന്നൊക്കെപ്പറഞ്ഞ്‌ ഞങ്ങളെ പറ്റിക്ക്യാണോ

reshma said...

സിജി!:D

ബൂലോകത്തേക്ക് സ്വാഗതം നിത്യ:)

Anonymous said...

ശ്ശ്ശ്ശ്ശ്ശ്ശ്ശ്...
ധൈര്യായിട്ട് കയറിപ്പോരൂ..
അമ്മയറിഞ്ഞാലെന്താ? നോക്കിക്കോ കുറച്ചുനാള്‍ കഴിയുമ്പോള്‍ അമ്മയും ഒരു ബ്ലോഗ് തുടങ്ങും.

സാമാന്യബോധം said...

ഇതു കുറച്ചു കൂടി പോയില്ലേ? ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്നതല്ലേ? വെറുതേ പല്ലിട കുത്തി നാറ്റിക്കണോ? ഇതൊറു മാതിരി സ്ട്രീക്കിംഗ്‌!!! എല്ലാവരും(ഒട്ടു മിക്ക പേരും) കാണുന്നതും ചെയ്യുന്നതും മറച്ചു വെച്ചിട്ടുള്ളതും തുറന്നു കാണിക്കാത്തതു കൊണ്ടാണു ഈ ലോകം ഇങ്ങനെ നില്‍ക്കുന്നത്‌. ഈ മനസ്തിതിയെയാണു നമ്മള്‍ സദാചാരബോധം എന്നു ഓമനപ്പേറിട്ടു വിളിക്കുന്നതും.

വിന്‍സ് said...

ഹഹഹഹഹഹഹ എന്നെ വളരെ ചിരിപ്പിച്ച ഒരു ആമുഹം തന്നെ ഇതു. ഇതു വായിച്ചപ്പോള്‍ മനസ്സിലായി തന്റെ സദാചാര പ്രസംഗങ്ങളുടെ പൊരുള്‍. അമ്മച്ചി വീട്ടില്‍ കണ്ണില്‍ എണ്ണ ഒഴിച്ചു മകളെ നോക്കി ഇരിക്കുകയണല്ലെ? കൊള്ളാം.

Phillip Martin said...

what is the name of the musical instrument which is pictured in the header?

Assignment Writing | Custom Thesis | Custom Essay

Plumber Stevenage said...

Excellent post.Having a lot of information,s.

Locations of visitors to this page