Friday, December 15, 2006

'സ്വര്‍ണം' എന്ന വിഷായുധം

പെണ്ണുങ്ങള്‍ക്ക്‌ പല പ്രശ്നങ്ങളുമുണ്ട്‌.

ഓഹോ.. പെണ്ണുങ്ങള്‍ക്കേ പ്രശ്നങ്ങളുള്ളോ?

സഹോദരാ, ക്ഷമിക്കണം. തെറ്റായ ധാരണ (തെറ്റിദ്ധാരണ) വേണ്ട. പെണ്ണുങ്ങള്‍ക്കുള്ള ജീവശാസ്‌ത്രപരമായ ചില പ്രശ്നങ്ങളെക്കുറിച്ചാണ്‌ സൂചിപ്പിക്കാന്‍ ശ്രമിച്ചത്‌.

അതുശരി. ഞാന്‍ കരുതി ഇതൊരു സ്ത്രീപക്ഷവാദത്തിന്റെ കേളികൊട്ടാണെന്ന്‌!

അല്ല. ഒരു പക്ഷവുമില്ല. ഞങ്ങള്‍ സ്ത്രീകള്‍ക്ക്‌ പുരാതന കാലം മുതല്‍ അനുവദിച്ചു തന്നിട്ടുള്ള ശരീരപരമായ ചില സംവരണങ്ങളുണ്ടല്ലോ.

ഓഹ്‌.. അത്‌!

ങ്‌ഹാ.. അതുതന്നെ. പഴമക്കാര്‍ പറയുന്ന തീണ്ടാരിക്കുളി. ഗര്‍ഭധാരണമെന്നും പ്രസവമെന്നും മുലയൂട്ടലെന്നുമൊക്കെ പറയുന്ന വിവിധോദ്ദേശപദ്ധതികള്‍ക്കിടയില്‍...

എന്താ ഒരു അര്‍ദ്ധോക്തിയില്‍ (പാതി സംഭാഷണത്തില്‍) നിര്‍ത്തിക്കളഞ്ഞത്‌?

അല്ല.. ഇതുവരെ പറഞ്ഞതൊന്നുമല്ല എന്റെ വിഷയം.

പിന്നെ?

അണിഞ്ഞൊരുങ്ങുക, സ്വയം പ്രദര്‍ശിപ്പിക്കുക, മോഹമുക്തരായ ആണത്തത്തെപ്പോലും ഒന്ന്‌ പ്രലോഭിപ്പിക്കുക... എന്ന അര്‍ഥത്തില്‍ ഞങ്ങള്‍ കൈയാളുന്ന ചില അവകാശങ്ങള്‍..

ഓ... മോഡലിങ്ങും ഫാഷന്‍ പരേഡുമായിരിക്കും ഉദ്ദേശിക്കുന്നത്‌...?

ഏയ്‌.. അല്ല. അതൊക്കെ പ്രലോഭനത്തിന്റെ ഭാഗമാണെങ്കിലും ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കേണ്ടതില്ല. അവയെക്കാളേറെ അപകടകാരിയായ, വേണമെങ്കില്‍ പുരാതനമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന അഴകേറിയ ഒരു തിന്മയാണ്‌ വിഷയം.

വേശ്യാവൃത്തിയെന്നും ലൈംഗികത്തൊഴിലെന്നും....

ഉടനേ അങ്ങോട്ടു മറുകണ്ടം ചാടിയോ സഹോദരാ? അല്ലെങ്കിലും നിങ്ങള്‍ പുരുഷന്മാര്‍ക്ക്‌ ഇഷ്ടപ്പെട്ട വിഷയമാണല്ലോ അത്‌!

ഓഹ്‌.. ക്ഷമിക്കണം. എനിക്ക്‌ തെറ്റിയതാവാം. ശരി പറയൂ, എന്താണീ... പണ്ടാര വിഷയം?

സ്വര്‍ണ്ണമാണ്‌. തൊള്ളായിരത്തി പതിനാറ്‌ ഗാരന്റിയുള്ള സ്വര്‍ണ്ണം.. അതിന്റെ വ്യവസായം. അത്‌ കേരളീയ ജീവിതത്തില്‍ ഉളവാക്കുന്ന കടുത്ത പ്രതിസന്ധികള്‍.

'കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം' - എന്നാണല്ലോ ചൊല്ല്‌.

ഇവിടെ കലഹത്തിന്റെ കഥയൊന്നും ഞാന്‍ പറയുന്നില്ല.

പിന്നെ?

കനകം (സ്വര്‍ണ്ണം) കേരളീയ വനിതയുടെ ജീവിതത്തില്‍ വരുത്തുന്ന ധാര്‍മികവ്യതിയാനങ്ങളെക്കുറിച്ചാണ്‌ എനിക്ക്‌ പായാനുള്ളത്‌.

അതു ശരി! വ്യവസ്ഥാപിത സ്ത്രീസൌന്ദര്യ സങ്കല്‍പത്തിന്റെ അലകും പിടിയും മാറ്റിക്കളയാമെന്നാണോ?

ഏയ്‌.. അങ്ങനെ നിര്‍ബ്ബന്ധമൊന്നുമില്ല. എന്നാലും, സ്വര്‍ണ്ണത്തെ ശയനപ്രദക്ഷിണം ചെയ്യുന്ന ഈ സ്ത്രീസങ്കല്‍പം മാറേണ്ടതുതന്നെയെന്ന്‌ ഞാന്‍ കരുതുന്നു.

കാരണമെന്താ? ഇത്‌ നിങ്ങളുടെ അസൂയയാവാം. നിത്യേ. മറ്റുള്ള പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങുന്നതും അവരുടേ അഴകും ആഭരണകാന്തിയും മറ്റുള്ളവര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും...

ദാ...വീണ്ടും തെറ്റുധാരണ! സഹോദരാ സ്വര്‍ണം എന്ന ലോഹം നമ്മുടെ വ്യക്തിത്വത്തെ എങ്ങനെ നിര്‍ണയിക്കുന്നു? അത്‌ വാരിക്കോരിയണിയുന്ന സ്ത്രീശരീരത്തിന്‌ അതില്ലാത്ത 'പാവം' സ്ത്രീയില്‍നിന്ന്‌ എന്ത്‌ മഹത്വവും വ്യത്യസ്തതയുമാണ്‌ ഉണ്ടാവുന്നത്‌? ഈ സംശയം.. വിശാലമായ ഒരു ചര്‍ച്ചയ്ക്ക്‌ കാരണമാകേണ്ടതാണെന്ന്‌ ഞാന്‍ കരുതുന്നു.

സ്വര്‍ണം മാത്രമെന്തിന്‌ മറ്റു ലോഹങ്ങളായ വെള്ളിയും ചെമ്പും, വേണമെങ്കില്‍ സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ വരെ അങ്ങനെയാവാമല്ലോ! പിന്നെ, പട്ടുസാരിയും അത്‌ ഉടുക്കുന്ന രീതിയും മുതല്‍ ചുണ്ടിന്മേല്‍ പുരട്ടുന്ന നിറങ്ങള്‍ വരെ...

അല്ലല്ല. അതൊക്കെ സഹോദരന്‍ പിന്നാലെ ചര്‍ച്ച ചെയ്തോളൂ. ഇപ്പോള്‍ സ്വര്‍ണം മാത്രം.

ഓക്കേ... സമ്മതിച്ചു. പക്ഷേ, നിത്യ ഒന്നോര്‍ക്കണം... താനും നാളെ സ്ത്രീധനമായി കിട്ടേണ്ടുന്ന 'പവന്‍ തൂക്കം മുഴുവന്‍ ഒരു പണമിട കുറയാതെ തന്നേപറ്റൂ' എന്ന്‌ മാതാപിതാക്കളോട്‌ പിണങ്ങാന്‍ പോകുന്ന വെറുമൊരു പെണ്ണാണെന്ന്‌ മറക്കണ്ട.

ഇതാണ്‌ സഹോദരനെപ്പോലുള്ളവരെ ഞങ്ങള്‍ പെണ്ണുങ്ങള്‍ അത്തരം മാന്യമായ പരിഗണനയുടെ പരിധിക്ക്‌ പുറത്താക്കുന്ന പ്രശ്നം. നിങ്ങളൊക്കെ ഒരു മുന്‍വിധിയോടെ അല്ലെങ്കില്‍ ശീലിച്ചുപോയ വികലധാരണകളോടെ മാത്രമേ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടാറുള്ളു. അപ്പോള്‍ നിങ്ങളുടെ ലക്ഷ്യം വാദിച്ചു ജയിക്കുക മാത്രമാണ്‌. ഇത്‌ ശരിയല്ല. തുറന്ന മനസ്സില്ലാതെ തുടിച്ച മസിലുകള്‍ ഉണ്ടായതുകൊണ്ട്‌ എന്ത്‌ പ്രയോജനം?

ഓഹ്‌... സോറി. എന്റെ കസേരയുടെ നാലാം കാലിന്‌ ഒരിളക്കം. അതാ പ്രശ്നം. ങ്‌ഹാ... അത്‌ ശരിയായിക്കൊള്ളും. തുടരൂ നിത്യേ.

ഇനി ഒരു ക്വിസ്‌ ചോദ്യമാവാം!
ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ വിപണനം ചെയ്യുന്നത്‌ എവിടെ?

ഇന്ത്യയില്‍, കേരളത്തില്‍.

ശരി. പത്ത്‌ പോയന്റ്‌.
ഇനി, സ്വര്‍ണാഭരണങ്ങള്‍ക്കായി നെട്ടോട്ടമോടുന്നതിനിടയില്‍ കോടിക്കണക്കിന്‌ രൂപ 'മൃതമൂലധന'മായി വെരുതെ കളയുന്ന നാട്‌?

കേരളം... കേരളം... കേരളം...!

ഉല്‍പാദന്മേഖലയിലേക്ക്‌ വരേണ്ടുന്ന ഈ വന്‍തുകയുടെ പിന്നിലെ സാമ്പത്തികശാസ്ത്രത്തില്‍ സധാരണ മനുഷ്യന്റെ പങ്കെന്താണ്‌?

ഒരു പുല്ലുമില്ല.

കറുത്ത പണത്തെ വെളുപ്പിക്കാനുള്ള ഒരു ഒന്നാംതരം ധനോപയോഗമേഖലയല്ലേ ഇത്‌?

അതെ... നിശ്ചയമായും.

കേരളത്തില്‍ അല്ലെങ്കില്‍ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ചോര നീരാക്കി ജന്മം തുലയ്ക്കുന്നവരുടെ ജീവിതത്തിലും ഈ മഞ്ഞലോഹത്തിന്റെ വിഷാംശം കാണുന്നില്ലേ?

അതെ.. അല്ല. ശരിയാവണം. (എന്നാലും ഒരു സംശയം...?)

പറഞ്ഞത്‌ രണ്ടും ശരിയാന്‌. ഒരേ സമയം തന്നെ അത്‌ വ്യക്തിയുടെ സമ്പാദ്യശീലമെന്ന മൌലികാവകാശത്തെ 'ഏത്‌ മാര്‍ഗത്തിലും സമ്പത്ത്‌ നേടിയെടുക്കുക'യെന്ന സിദ്ധാന്തമാക്കി പൊലിപ്പിക്കുന്നതോടൊപ്പം, ഒരു പുതിയ ജീവിതമെന്ന സങ്കല്‍പ്പത്തെ മനസ്സില്‍നിന്ന്‌ അടര്‍ത്തിമാറ്റി തികച്ചും ഭൌതികമായ സ്വര്‍ണമെന്ന രാസവസ്തുവുമായി കൂട്ടിയിണക്കുകയാണ്‌.

മനസ്സിലായില്ലല്ലോ പെങ്ങളേ.

അതായത്‌... സ്വര്‍ണം സ്ത്രീയുടെ അണിഞ്ഞൊരുങ്ങലിന്റെ ഉപാധി മാത്രമല്ല, സമ്പത്ത്‌ കൈയാളുന്നവന്‌ അത്‌ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണ്‌ ഒരു പെണ്ണിന്റെ ശരീരം. കാതിലും കഴുത്തിലും, കൈയിലും അരക്കെട്ടിലും, നെറ്റിയിലും നാസികയിലും, വിരലുകളിലും.. പിന്നെ കാല്‍പ്പാദങ്ങളിലും.

ഇപ്പോള്‍ മനസ്സിലായി. അതായത്‌ ഒരു മാതിരി എക്സിബിഷനിസം. പ്രദര്‍ശനപരത.

അതെ. ഉള്ളവന്‍ ഇത്‌ ചെയ്യുമ്പോള്‍ ഇല്ലാത്തവനോ? അവന്‍ തന്റെ മകള്‍ക്കായി കഴിയുന്നത്ര സ്വര്‍ണം ഒപ്പിച്ചെടുക്കാന്‍ നെട്ടോട്ടമോടും. ജീവിതം തന്നെ അതിനായി എരിയിക്കും.

ശരിയാ പെങ്ങളെ. ചിലര്‍ ആണ്മക്കളുടെ പേരില്‍ വിലപേശി മറ്റൊരു കുടുംബത്തിന്റെ സമാധാനവും കെടുത്തും. ചിലപ്പോള്‍ ചിലരൊക്കെ വിജയിച്ചേക്കാം. എന്നാല്‍ എല്ലാവര്‍ക്കും അതിനാവില്ലല്ലോ!

സഹോദരന്‍ പറഞ്ഞത്‌ നൂറു ശതമാനം ശരി. ഇങ്ങനെ... പെണ്ണിനെ കേന്ദ്രബിന്ദുവാക്കി, രണ്ട്‌ കുടുംബങ്ങള്‍ക്കിടയില്‍ ഒരു ശീതയുദ്ധം തന്നെ നടക്കുന്നു.ആത്മഹത്യകള്‍... കൊലപാതകങ്ങള്‍... ദാമ്പത്യകലഹങ്ങള്‍. ഒരു വിവാഹം 'മാന്യമായി' നടത്തുന്നതിനുവേണ്ടിയോ വിവാഹശേഷം അത്‌ ധനവിനിയോഗത്തിലൂടെ നിലനിര്‍ത്തുന്നതിനുവേണ്ടിയോ കഷ്ടപ്പെടുന്നതിനിടയ്‌ഇല്‍ തകര്‍ന്ന കുടുംബങ്ങള്‍ എത്രയെത്ര! എന്തൊരു കിറുക്ക്‌? അതെ, ഇത്‌ സമ്പത്തിനെ കേന്ദ്രീകരിച്ച്‌ ബന്ധങ്ങളെ വിലയ്ക്കു വാങ്ങുന്ന വൃത്തികെട്ട ഒരു സംസ്കാരം.കേരളത്തില്‍ ഇപ്പോള്‍ ഭീകരാവസ്ഥയില്‍ വളര്‍ന്നുകഴിഞ്ഞതും നാളെ ആയിരം മടങ്ങ്‌ നശീകരണശേഷിയോടെ ജ്വലിക്കുന്നതുമായി നിലനില്‍ക്കുന്ന ഈ വിഷയത്തില്‍ നമുക്ക്‌ എന്ത്‌ ചെയ്യാന്‍ കഴിയും?

നിത്യേ... എനിക്ക്‌ തോന്നുന്നു സര്‍ക്കാര്‍ അടിയന്തിരമായി ഒരു നിയമം നല്ല ഇച്ഛാശക്തിയോടെ നടപ്പാക്കിയാല്‍ ഒരു പരിധിവരെ ഇത്‌ തടയാന്‍ പറ്റിയേക്കും.

സഹോദരാ... നിയമങ്ങള്‍ക്കാണോ പഞ്ഞം? സ്ത്രീധന നിരോധന നിയമം നിലവിലുണ്ടല്ലോ. കാലുമാറ്റ നിരോധന നിയമവും പൊതുസ്വത്ത്‌ ദുരുപയോഗത്തിനെതിരായ നിയമവും ഉണ്ടല്ലോ. എന്തെങ്കിലും പ്രയോജനം...?

ശരിതന്നെ. എന്നാലും നമ്മുടെ അധികാര സ്ഥാപനങ്ങള്‍ കുറെയൊക്കെ സത്യസന്ധവും ഋജുവുമായാല്‍ പ്രത്യക്ഷമായ പ്രയോജനം ഉണ്ടായേക്കുമെന്ന്‌ എനിക്ക്‌ തോന്നുന്നു.

ആയേക്കാം. എന്നാല്‍ നമ്മുടെ മാതാപിതാക്കള്‍,ആണും പെണ്ണുമായ കുട്ടികള്‍, വിവഹച്ചന്തയിലേക്ക്‌ കയറിട്ട്‌ നടത്തപ്പെടുന്ന 'ആണത്ത'മുള്ള യുവാക്കള്‍... ഇവരൊക്കെ വേണമെന്ന്‌ വിചാരിച്ചാല്‍ നടക്കാത്ത കാര്യമല്ല ഇത്‌.

അതെ. പണം അല്ലെങ്കില്‍ സമ്പത്ത്‌ മാത്രമാണ്‌ ജീവിതത്തിന്റെ തുലാസില്‍ വിലയേറ്റുന്ന വസ്തുതയെന്ന്‌ ചിന്തിക്കാത്ത, തിരിച്ചറിവുള്ള പുതിയ സമൂഹം ഉണര്‍ന്നുവന്ന്‌ ഉറക്കെ പറയട്ടേ... 'നിര്‍ത്തൂ ഈ വിവരക്കേട്‌' എന്ന്.

സ്വര്‍ണം എന്ന വിഷായുധം നമുക്ക്‌ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വസ്തുവായി മാറുന്നതിന്റെ അപാകത ചെറുതല്ല. ഒരു സാമ്പത്തികോപാധിയെന്ന നിലയില്‍ അത്‌ സൂക്ഷിക്കുന്നതും വിനിമയം ചെയ്യുന്നതും പോലെയല്ല... പ്രദര്‍ശനശാലയാക്കി സ്ത്രീയെ അധഃപതിപ്പിക്കുന്നതിലെ തിന്മ. പെണ്‍കുട്ടികള്‍ ആ തിന്മയെ ഒരു വിഷസര്‍പ്പത്തെയെന്ന പോലെ കൈയൊഴിയാന്‍ തയ്യാറാവണം.

അത്‌ നടക്കുമോ നിത്യേ? പൊന്ന്‌ മുഴുവന്‍ തങ്ങളുടെ ശരീരത്തെ അലങ്കരിക്കാനുള്ള പുണ്യമായിട്ടല്ലേ നമ്മുടെ മിക്ക പെണ്‍കുട്ടികളും കാണുന്നത്‌?

ശരി തന്നെ. അതൊരു അനുശീലനത്തിന്റെ, തുടര്‍ച്ചയുടെ ഭാഗമാണ്‌. അമ്മ നടന്ന വഴിയേ മകളും! പക്ഷേ അറിവും വിശകലനശേഷിയുമുള്ളവര്‍ ചിന്തിച്ച്‌ വഴിമാറി നടക്കാത്തതാണ്‌ ഏറ്റവും ലജ്ജാകരമായ സംഗതി. കുറെപ്പേരെങ്കിലും അതിന്‌ തയ്യാറായി മറ്റുള്ളവരെ പ്രേരിപ്പിച്ചില്ലെങ്കില്‍ ഈ നാട്ടില്‍ വിവാഹം എന്ന കമ്പോളവ്യവസ്ഥ ഒരിക്കലും അവസാനിക്കില്ല.

അതെങ്ങനെ... നിത്യേ? സ്വര്‍ണത്തിന്റെയും അതിന്റെ കച്ചവടത്തിന്റെയും വേതാളങ്ങള്‍ നമ്മുടെ എല്ലാ മാധ്യമങ്ങളുടെയും ഇടങ്ങളെല്ലാം സ്വന്തമാക്കി വര്‍ണ്ണാഭമായ പരസ്യങ്ങള്‍ നല്‍കി ആ തീക്കുണ്ഡത്തിലേക്ക്‌ പാവം പെണ്ണുങ്ങളെയും ഒപ്പം ആണുങ്ങളെയും ഈയാമ്പാറ്റകളാക്കി വലിച്ചടുപ്പിക്കുകയല്ലേ...?

വാസ്തവം. ഭീകരമായ ഒരു വാസ്തവം. ഒരു കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ ഈ മഞ്ഞലോഹത്തിന്റെ തടവറയിലാണ്‌. അരഞ്ഞാണം കെട്ട്‌ മുതല്‍ ഷഷ്ടിപൂര്‍ത്തി വരെ നീളുന്ന ബന്ധനം.

അല്ല നിത്യേ... ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്‌ 'തലമുടിയുള്ളോള്‌ ചായ്ച്ചും ചരിച്ചും കെട്ടും. മൊട്ടച്ചിയ്ക്കെന്തിനാ അതുകണ്ട്‌ കണ്ണുകടി?' എന്ന്‌. പണവും അതിന്റെ വകുപ്പും ഉള്ളവര്‌ നൂറും ഇരുന്നൂറും പവനിട്ട്‌ മക്കളെ കെട്ടിച്ചയക്കുമ്പോ (നോട്ട്‌ ദ പോയന്റ്‌: 'കെട്ടിച്ചയക്കുക'.. എന്റമ്മേ. അതൊരു കഴുത്തില്‍ കയറുകെട്ടല്‍ തന്നേ.?) കാല്‍ക്കാശില്ലാത്ത പാവം അപ്പനും അമ്മയും അതിനു കൊതിച്ചാല്‍...?

ദാ.. തനി സ്വഭാവം പൊറത്തുവന്നു. ഇത്‌ തിരുവനന്തപുരത്ത്‌ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പ്രശ്നത്തില്‍ ഒരു ആശ്രമമാതാവ്‌ പറഞ്ഞതുമാതിരിയായല്ലോ. 'നമ്മള്‍ക്ക്‌ കൈയെത്തുന്നതേ നമ്മള്‍ ആശിക്കാവൂ മകളേ'- എന്ന്‌. ദൈവസൃഷ്ടിയുടെ അവകാശത്തില്‍പ്പെടുന്ന ഒന്നുതന്നെയാണ്‌ കഴിവിനും നിയമത്തിനും അനുസരിച്ചുള്ള മെച്ചപ്പെട്ട എന്തും. ആ അവകാശങ്ങള്‍ ചിലര്‍ക്കുമാത്രമായി പരിമിതപ്പെടുത്താന്‍ ആര്‍ക്കാണധികാരം?

സമ്മതിച്ചു. അപ്പോള്‍ നമ്മുടെ രക്ഷാകര്‍ത്താക്കള്‍ മക്കളുടെ സ്ത്രീധനത്തിനായുള്ള നെട്ടോട്ടം അവസാനിപ്പിക്കണം എന്നാണോ... നിത്യ പറയുന്നത്‌?

അതെ. മക്കളെ ആവോളം സ്നേഹിക്കുക. പോഷിപ്പിക്കുക. അവരുടെ പുറമേയുള്ള ലോകം മാത്രമല്ല മനസ്സിന്റെ ലോകവും വികസിക്കട്ടെ. പണവും, സ്വര്‍ണവും പദവിയും മാത്രമല്ല... മാനുഷികതയുടെ മറ്റുപല മൂല്യങ്ങളും അവര്‍ പഠിക്കട്ടെ. അങ്ങനെ..അങ്ങനെ.. നമ്മുടെ പുതുതലമുറ പണവും സ്വര്‍ണവും തൂക്കിനോക്കുന്ന വെറും കച്ചവടക്കാരായി മാറുന്നതിനു പകരം... ജിവിതത്തെക്കുറിച്ച്‌ മൂല്യവത്തായ തിര്‍ച്ചറിവുകളുള്ള മനുഷ്യജീവികളായി മാറട്ടെ.

ഒരു നല്ല കേരളീയന്‍.. ഭാരതീയന്‍ അതിലൂടെ കണ്‍തുറക്കട്ടെ.

***

സര്‍വേ:

1. വിവാഹച്ചടങ്ങില്‍ പെണ്ണിന്‌ സ്വര്‍ണ്ണം എത്രത്തോളമാവാം?

(എ) മിനിമം (ബി) മാക്സിമം

2. പെണ്ണത്തമുള്ള (സ്വര്‍ണ്ണസ്നേഹികളായ) പുരുഷന്മാരെ ആണത്തമുള്ളവര്‍ എങ്ങനെ കാണുന്നു?

(എ) മോശം (ബി) നല്ലത്‌

(വിശദമായ അഭിപ്രായവും ആവാം. വിജയിക്കുന്നവര്‍ക്ക്‌ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല: ലേഖിക)

32 comments:

നിത്യ said...

ഇതാണ്‌ സഹോദരനെപ്പോലുള്ളവരെ ഞങ്ങള്‍ പെണ്ണുങ്ങള്‍ അത്തരം മാന്യമായ പരിഗണനയുടെ പരിധിക്ക്‌ പുറത്താക്കുന്ന പ്രശ്നം. നിങ്ങളൊക്കെ ഒരു മുന്‍വിധിയോടെ അല്ലെങ്കില്‍ ശീലിച്ചുപോയ വികലധാരണകളോടെ മാത്രമേ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടാറുള്ളു. അപ്പോള്‍ നിങ്ങളുടെ ലക്ഷ്യം വാദിച്ചു ജയിക്കുക മാത്രമാണ്‌. ഇത്‌ ശരിയല്ല. തുറന്ന മനസ്സില്ലാതെ തുടിച്ച മസിലുകള്‍ ഉണ്ടായതുകൊണ്ട്‌ എന്ത്‌ പ്രയോജനം?

ഇത്‌ തിരുവനന്തപുരത്ത്‌ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പ്രശ്നത്തില്‍ ഒരു ആശ്രമമാതാവ്‌ പറഞ്ഞതുമാതിരിയായല്ലോ. 'നമ്മള്‍ക്ക്‌ കൈയെത്തുന്നതേ നമ്മള്‍ ആശിക്കാവൂ മകളേ'- എന്ന്‌. ദൈവസൃഷ്ടിയുടെ അവകാശത്തില്‍പ്പെടുന്ന ഒന്നുതന്നെയാണ്‌ കഴിവിനും നിയമത്തിനും അനുസരിച്ചുള്ള മെച്ചപ്പെട്ട എന്തും. ആ അവകാശങ്ങള്‍ ചിലര്‍ക്കുമാത്രമായി പരിമിതപ്പെടുത്താന്‍ ആര്‍ക്കാണധികാരം?

സു | Su said...

സ്വര്‍ണ്ണം വേണ്ട എന്നൊന്നും ആരും പറയില്ല ഇക്കാലത്ത്. സ്ത്രീകള്‍ പോലും പറയില്ല. പിന്നെയല്ലേ പുരുഷന്മാര്‍. പിന്നെ കൈയെത്തുന്നതേ ആശിക്കാവൂ എന്നില്ല. പക്ഷെ നമുക്ക് അത്യാവശ്യം വേണ്ടതേ ആശിക്കാവൂ. അത്യാഗ്രഹം എന്നും ആപത്ത്. കുറേ, പൊന്നും പണവും കിട്ടും എന്ന് മോഹിക്കുന്ന പുരുഷനും, പൊന്നും പണവും കൊണ്ട് എത്താക്കൊമ്പത്ത് പിടിക്കാമെന്ന് കരുതുന്ന സ്ത്രീകളും ഒരുപോലെ കുറ്റക്കാര്‍. പൊന്നിന്റെ കാര്യത്തില്‍, ഇന്ന് കേരളത്തില്‍, ധനവാനും, ദരിദ്രനും ഒരു പോലെയാണ്. വാങ്ങിക്കൂട്ടാന്‍ രണ്ടുപേരും ഒരുപോലെ താല്പര്യം കാട്ടുന്നു. ഉണ്ടോ ഇല്ലയോ, സാധിക്കുമോ എന്നൊന്നും നോട്ടമില്ലാതെ തന്നെ.

പോസ്റ്റ് നന്നായി. ഇതില്‍ പറഞ്ഞ നല്ല കാര്യങ്ങളൊക്കെ
പ്രാവര്‍ത്തികമാകുമെന്ന് വെറുതെ ആശിക്കാം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വെല്‍ ഡണ്‍. ഇതൊക്കെ ഒരു പെണ്ണില്‍ നിന്ന്‌ കേള്‍ക്കാന്‍ പറ്റുമെന്ന്‌ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഈ മഞ്ഞലോഹത്തിന്റെ പേരില്‍ നടക്കുന്ന അത്യാചാരങ്ങള്‍ എത്ര ഭീകരമാണെന്ന്‌ ആരും ആരെയും പറഞ്ഞ്‌ മനസ്സിലാക്കേണ്ടതില്ല. എന്നാലും ഇത്‌ കണ്ട ഭാവമോ കേട്ട ഭാവമോ മലയാളികള്‍ക്ക്‌ ഉണ്ടാവില്ല. പൊങ്ങച്ചത്തിന്‌ കാലും കൈയും വെച്ച 'വിഡ്ഡി അവതാരങ്ങള്‍' ആണല്ലോ (ചിലപ്പോള്‍)നമ്മള്‍ മലയാളികള്‍! അമ്മായിയപ്പനും അമ്മായിയമ്മയുമായി സങ്കല്‍പ്പിച്ച്‌ കിട്ടാനിടയുള്ള പൊന്നുകൊണ്ട്‌ പുളിശ്ശേരി കുടിച്ചിരിക്കാന്‍ വല്ലാത്ത ഒരു തൊലിക്കട്ടി തന്നെ വേണം.

ഇന്നത്തെ കേരളീയന്റെ ചിന്ത വേറെ പല 'ഗുലുമാലുകളിലും' അലഞ്ഞുനടക്കുകയാണ്‌ നിത്യേ. നിങ്ങള്‍ വെറുതെ സമയം ഇതൊക്കെ പറഞ്ഞ്‌ സമയം കളയാതെ 'ഒരു പീഡന കഥ' (സങ്കല്‍പിച്ചെങ്കിലും) എഴുതൂ. പത്തുപേര്‍ വായിച്ച്‌ ഒരു ഹിമാലയന്‍ ചര്‍ച്ച നടത്തട്ടെ.

krish | കൃഷ് said...

പോസ്റ്റ്‌ വായിച്ചു. ഇതില്‍ എഴുതിയിരുക്കുന്ന പല കാര്യങ്ങളും ശരിയാണെങ്കിലും, കേരളത്തില്‍ ഇത്‌ നടപ്പിലാവുമെന്ന്‌ വെറുതേ ഒന്ന്‌ സ്വപ്നത്തില്‍ കാണാം. അത്രതന്നെ. ഒരു പെണ്ണും സ്വര്‍ണ്ണം കൊടുത്താല്‍ വേണ്ടെന്ന്‌ പറയില്ല. ആണുങ്ങളുടെ കാര്യവും അതുതന്നെ. പിന്നെ ഇതൊക്കെ വെറുതെ എഴുതാന്‍ കൊള്ളാം. എന്റെ അഭിപ്രായത്തില്‍ മിനിമം ആവശ്യത്തിന്‌ ഒരു പെണ്ണ്‌ സ്വര്‍ണ്ണം ആഗ്രഹിക്കുന്നതുകൊണ്ട്‌ ഒരു തെറ്റൊന്നുമില്ല. എന്തിന്‌, സഭയുടെ നിയമങ്ങള്‍ അനുസരിക്കാനായി സ്വര്‍ണ്ണാഭരണങ്ങള്‍ അണിയാത്ത ഒരു വിഭാഗം സ്ത്രീകള്‍ ഉണ്ടല്ലോ.. അവരുടെ മനസ്സില്‍ സ്വര്‍ണ്ണം അണിയാനുള്ള ആഗ്രഹം തീര്‍ത്തും ഇല്ലെന്നു പറയാമോ. അവരുടെ ആഗ്രഹങ്ങള്‍ അവര്‍ മനസ്സില്‍ കുഴിച്ചുമൂടുന്നു.
സൂ പറഞ്ഞപോലെ ആഗ്രഹമാകാം.. അവരവരുടെ കഴിവനുസരിച്ച്‌.. അത്യാഗ്രഹമാകരുത്‌. അത്യാഗ്രഹം എല്ലായ്പ്പോഴും ആപത്തിലേക്കാണ്‌ എത്തിക്കുന്നത്‌.

കൃഷ്‌ | krish

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നിത്യ, ഈ വിഷയവുമായി ബന്ധപ്പെട്ട്‌ രണ്ടു വര്‍ഷം മുമ്പെഴുതിയ എന്റെ ഒരു കഥ (അക്വാറീജിയ) 'ദേശാഭിമാനി വാരിക' (അന്ന്‌ എം. എന്‍. വിജയന്‍ മാഷ്‌ പത്രാധിപര്‍) പ്രസിദ്ധീകരിച്ചിരുന്നു. ചാരുകേശിയില്‍ അത്‌ പോസ്റ്റ്‌ ചെയ്താല്‍ നിങ്ങളുടെ പോസ്റ്റിലേക്ക്‌ ഒരു ലിങ്ക്‌ കൊടുക്കാമോ?

നിത്യ said...

ഓഹ്‌... കവിയോ? നമസ്കാരം. ഇപ്പറഞ്ഞതിന്റെ ടെക്‌നിക്കാലിറ്റി (linking) എനിക്കത്ര പിടിയില്ല. എന്നാലും ഒരു കൂട്ടുകാരിയോട്‌ ചോദിച്ചു നോക്കാം. അല്ല.. കവീ, പോസ്റ്റ്‌ ചെയ്യുമ്പോള്‍ താങ്കള്‍ക്കുതന്നെ അത്‌ ചെയ്യാവുന്നതല്ലേ?

എന്തായാലും ഈ 'തലവേദന പോസ്റ്റ്‌' സന്ദര്‍ശിച്ചതിന്‌ നന്ദി പറയുന്നു.

Unknown said...

സ്വര്‍ണ്ണം ‘നില്‍’ ആയ ഒരു കല്ല്യാണം. എപ്പടി? ഞാനൊന്ന് ശ്രമിയ്ക്കട്ടെ. :-)

നിത്യ said...

സുവേച്ചി: കേവലമായ മാനസികാവസ്ഥയില്‍ സ്വര്‍ണം വേണ്ടെന്ന്‌ വെയ്ക്കുന്നവര്‍ വിരളമാണെന്ന അഭിപ്രായം അംഗീകരിക്കുന്നു. അതല്ലാതെ, അല്‍പ്പം ഉയര്‍ന്നു ചിന്തിക്കുന്നവര്‍ക്ക്‌ അത്‌ വേണ്ടെന്ന്‌ വെയ്ക്കാനുള്ള ധീരത ഉണ്ടാവുന്നില്ല എന്നതാണ്‌ എന്റെ വ്യാകുലത. പ്രാവര്‍ത്തികമാവുമെന്ന്‌ രണ്ട്‌ പതിറ്റാണ്ടിന്‌ മുന്‍പ്‌ മനുഷ്യന്‍ സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യങ്ങളല്ലേ സുവേച്ചീ ഇപ്പോള്‍ നമുക്ക്‌ ചുറ്റും നടക്കുന്നത്‌. അതുപോലെ, ദൂരക്കാഴ്ചയോടെയും നേര്‍ബുദ്ധിയോടെയും ഇത്തരം കാര്യങ്ങള്‍ക്കായി കുറെപ്പേരെങ്കിലും ഇറങ്ങിത്തിരിക്കുമ്പോഴാണല്ലൊ 'പരിവര്‍ത്തനം' ഉണ്ടാവുന്നത്‌. അതിനുള്ള ശ്രമത്തെ ആരൊക്കെ അനുകൂലിക്കും എന്നതാണ്‌ പ്രശ്നം.

മൈനാഗേട്ടാ: ഇതൊക്കെ പെണ്ണുങ്ങള്‍ പറയാന്‍ മടിക്കുന്നതാണ്‌ വലിയൊരു കുഴപ്പമെന്ന്‌ ഞാന്‍ കരുതുന്നു. അങ്ങനെ പറയുന്ന പെണ്ണൂങ്ങളെ മിക്ക ആണുങ്ങളും നിരുത്സാഹപ്പെടുത്തുകയും 'നി ഭാരിച്ച കാര്യമൊന്നും അന്വേഷിക്കാതെ അടുക്കളേല്‍ പോ,,,' എന്ന് ആണുങ്ങള്‍ വാശി പിടിക്കാതിരുന്നാല്‍ കാര്യങ്ങള്‍ അല്‍പ്പംകൂടി മെച്ചപ്പെടും. സംശയമില്ല.

കൃഷേട്ടാ: പുരോഗമനം പലപ്പോഴും നാട്യമായി മാറുന്നതായി നമ്മള്‍ തിരിച്ചറിയാറുണ്ടല്ലൊ! ആഗ്രഹങ്ങളുടെയും അത്യാര്‍ത്തിയുടെയും മനശ്ശാസ്ത്രം വ്യക്തിയില്‍ മാത്രമല്ല, സമൂഹത്തിന്റെ പൊതുവായ ധാരണകളിലൂടെയും വരുന്നതാണ്‍. 'അത്‌ മറില്ല... മാറില്ല..' എന്ന്‌ വാശിപിടിക്കുന്നതിനു പിന്നില്‍, 'മാറരുത്‌' എന്ന മറ്റൊരു നിര്‍ബന്ധബുദ്ധിയുള്ളതായി ഞാന്‍ സംശയിക്കുന്നു. ഇങ്ങനെ പലതും 'നല്ലത്‌ സംഭവിക്കട്ടെ' എന്ന്‌ ആഗ്രഹിക്കുന്നതു തന്നെ എന്റെ ദൃഷ്ടിയില്‍ ഒരു നന്മയാണ്‌.

കവി മാഷേ: കഥ വയിച്ചു. സുഭദ്രയെ പിടികൂടിയ 'മൂധേവി'യെ ഒഴിപ്പിക്കാന്‍ അല്‍പ്പം കൂടി മൃദുവായ മാര്‍ഗ്ഗം കരുണനെ ഉപദേശിക്കാമായിരുന്നു. അപ്പോള്‍ കഥ വെള്ളത്തിലാവും അല്ലേ. ആഖ്യാനവും ആശയലോകവും വ്യത്യസ്തമായി. link ചെയ്യാന്‍ എനിക്ക്‌ കഴിയുന്നില്ല. സോറി.


ദില്‍ബാസു (ആള്‌ ബംഗാളിയാണോ?) ദിലേട്ടന്‍ (ആള്‌ വടക്കേ ഇന്ത്യക്കരനാണോ?) ഇനിയിപ്പോ... അസുരേട്ടാ.. എന്ന്‌ വിളിച്ചാല്‍ കുഴപ്പമാവുമോ? പോരെങ്കില്‍ എന്റെ പോസ്റ്റ്‌ വയിച്ച്‌ ആവേശം കൊണ്ട്‌ ഒരു Gold - Nil വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ച ആളല്ലേ? ഇത്‌ വെറും പറച്ചിലല്ലെങ്കില്‍ ആ പെണ്ണ്‌ ഭാഗ്യവതി തന്നെ. ആദര്‍ശമുള്ള ഇത്തിരിയൊരു യുവാവെങ്കിലും ഉണ്ടായല്ലോ. 'നന്ദിനി' ദില്‍ബാസുരന്‍ ചെട്ടാ. keep it up.

Unknown said...

നിത്യേ,
ഏട്ടാന്ന് മാത്രം വിളിയ്ക്കരുത്. പ്ലീസ്.. :-)

സജിത്ത്|Sajith VK said...

മേപ്പയ്യൂര്‍ എം. എല്‍. എ യായ ശ്രീമതി. ലതിക ഉള്‍പ്പെടെ സ്വര്‍ണ്ണം ഉപയോഗിക്കാത്ത നിരവധി സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ളവരോട് ആരാധനയുമുണ്ട്....

ദിവാസ്വപ്നം said...

സജിത്തേ,

സ്വര്‍ണ്ണമുപയോഗിക്കാത്ത സ്ത്രീകളോടുമാത്രമേ ആരാധനയുള്ളോ :-) സ്വര്‍ണ്ണമുപയോഗിക്കാത്ത ഒരാളാണ് ഞാന്‍ !. ഹി ഹി ഞാന്‍ പെന്തിക്കോസ്തുകാരനൊന്നുമല്ലാ കേട്ടോ !!. എനിക്ക് സ്വര്‍ണ്ണം ഇഷ്ടമല്ലാന്നു മാത്രം :-))


നിത്യ - ഓഫിനു ക്ഷമ ചോദിക്കുന്നു

ചീര I Cheera said...

പോസ്റ്റ് വളരെ ഇഷ്ട്ടപ്പെട്ടു.
ഈ പോസ്റ്റും,കമ്മന്റ്സും വയിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ശ്രീനി-സത്യന്‍ റ്റീമിന്റെ 'തലയണമന്ത്രാത്തിലെ" ഉര്‍വശിയെയാണ്.

reshma said...

നിത്യ, പോസ്റ്റും മഞ്ഞലോഹ ചിന്തയും തകര്‍ത്തു:)
ഇപ്പോ പൊങ്ങച്ചക്രീമിലേയര്‍ന്നും ഇറങ്ങി വരുന്ന പുതിയ ഒരു ട്രെന്‍ഡ് ശ്രദ്ധിച്ചുണ്ടോ- പൊന്നില്‍ കുളിച്ച് നിക്കുന്ന വധുവൊക്കെ ഔട്ട് ഡേറ്റടായീന്ന്, കാര്‍ബണ്‍ കല്ലിന്റെ തിളക്കം മതീന്ന്, കേട്ടിട്ടില്ലേ എ ഗേള്‍സ് ബെസ്റ്റ് ഫ്രെണ്ട്?

തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു:)

രാജീവ് സാക്ഷി | Rajeev Sakshi said...

തിരഞ്ഞെടുത്ത വിഷയത്തേക്കാളും എഴുത്തിന്‍റെ ശൈലിയേക്കാളും എന്നെ ആകര്ഷിച്ചത് പലരും (സ്ത്രീകള്‍) എഴുതാന്‍ മടിക്കുന്ന പല വാക്കുകളും ഇതില്‍ കണ്ടു എന്നുള്ളതാണ്.

കൂടുതല്‍ നല്ല എഴുത്തുകള്‍ക്ക് പ്രതീക്ഷ നല്കുന്ന ഒരു ബ്ലോഗ്! ഒരു ഇടവേളക്കു ശേഷം ആദ്യമായി ഒരു കമന്‍റിടുന്നത് ഇങ്ങനൊരു പോസ്റ്റിലായതില്‍ സന്തോഷമുണ്ട്.

Siji vyloppilly said...

എന്റെ കല്ല്യാണത്തിന്‌ സ്വര്‍ണ്ണത്തിനോറ്റ്‌ അലര്‍ജിയുണ്ടായിട്ടും എനിക്കത്‌ വേണ്ടെന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.കല്ല്യാണത്തിനു ശേഷം അതു തീരെ ഉപേക്ഷിച്ചെങ്കിലും ഈ ലേഖനത്തില്‍ ഞാനുള്‍പ്പെടുന്ന പെണ്ണുങ്ങള്‍ തന്നെയാണ്‌ കുറ്റക്കാര്‍ എന്നെനിക്ക്‌ പറയാനൊരു മടിയുമില്ല.ഇപ്പോ പിന്നെ മലയാളം ചാനലുകളിലൊക്കെ 'പെണ്ണായാല്‍ പൊന്നു വേണം എന്ന പാട്ടല്ലെയുള്ളു..പിന്നെ പട്ടു സാരിയും.

നിത്യ said...

ദില്‍ബേട്ടനെ ഞാന്‍ ഒരിക്കലും അങ്ങനെ വിളിക്കില്ലെന്ന്‌ ഇതാ സത്യം ചെയ്യുന്നു ... ഏട്ടാ! പടം കണ്ടിട്ട്‌ നമ്മള്‍ തമ്മില്‍ അധികം പ്രായവ്യത്യാസമുള്ളതായി തോന്നിയില്ല. കേട്ടോ ദില്‍ബേട്ടാ?

സജിത്തേട്ടാ, സ്വര്‍ണത്തിന്‌ പ്രാധാന്യം കൊടുക്കാത്ത പെണ്ണുങ്ങളെ അംഗീകരിക്കാനുള്ള മനസ്സിന്‌ സ്തുതി.

ദിവേട്ടാ, സന്ദര്‍ശനത്തിനും ഓഫിനും നന്ദി.

പി. ആര്‍., ഉര്‍വശിയുടെ ആ റോള്‍ ഒരു മോഡലായി സ്വീകരിച്ച വീട്ടമ്മമ്മാര്‍ ലക്ഷങ്ങളുണ്ട്‌ കേരളത്തില്‍.

രേഷ്മച്ചേച്ചി, സത്യം പറയുമ്പോള്‍ നാണംകെടുമോ എന്ന ഒരുതരം ആധിയാണെനിക്ക്‌. ചിലാപ്പോ നമ്മള്‍ 'മോശം കക്ഷി'കളാണെന്ന്‌ പോലും ചിലര്‍ പറഞ്ഞുകളയും. സത്യത്തില്‍ അല്‍പ്പം പേടിയോടെയാണ്‌ ഇതൊക്കെ എഴുതിയത്‌. നിങ്ങളുടെയൊക്കെ പ്രോല്‍സാഹനം എനിക്ക്‌ ധൈര്യം തരുന്നു.

സാക്ഷീ, താങ്കളുടെ പരമര്‍ശത്തിലുള്ള ദൂരക്കാഴ്ച്ച എനിക്ക്‌ സന്തോഷം തരുന്നു. വീണ്ടും ഇതിലേ വരുക.

സിജീയേച്ചീ, സാഹചര്യം നമ്മളെ അങ്ങനെ ചിലപ്പോള്‍ ചെയ്യിച്ചേക്കും. ഇത്തരം ഒരു അവബോധം എപ്പോഴെങ്കിലും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നല്ലതു തന്നെ.

Unknown said...

ഛായ്... :-)

വിന്‍സ് said...

സ്വര്‍ണ്ണം.......... സംതിങ്ങ് ഐ ഹേറ്റ് ദ മോസ്റ്റ് ഓണ്‍ എ വുമണ്‍. സ്വര്‍ണ്ണം ഒരു പെണ്ണീനെ സുന്ദരി ആക്കുന്നില്ല. സ്വര്‍ണ്ണം ഷുട് ബി ആന്‍ ഇന്‍വസ്റ്റ്മെന്‍ഡ് ഓണ്‍ലി. കമ്മൊടിറ്റി സെക്ടറില്‍ നല്ല ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ഇന്‍വസ്റ്റ്മെന്‍ഡ് മാത്രം ആയിട്ടാണു മറ്റുള്ള നാട്ടില്‍ സ്വര്‍ണ്ണത്തിനെ കാണുണത്. പക്ഷെ നമ്മുടെ നാട്ടില്‍ ഇതൊരു പൊങ്ങച്ചത്തിന്റെ അടയാളം ആയി മാറിയിരിക്കുന്നു.

പെണ്ണിന്റെ കഴുത്തില്‍ ഒന്നും ഇല്ലാതെ കിടക്കുന്നത് എനിക്കു ഇഷട്ടം അല്ലാ‍ത്തതു കൊണ്ടു മാത്രം എന്തെങ്കിലും ചെറിയ മാല ഇടുന്നതു നല്ലതാണു എന്ന അഭിപ്രായക്കാരന്‍ ആണു ഞാനു. അതു സ്വര്‍ണ്ണം അല്ലെങ്കില്‍ അത്രയും നന്ന്.

Anonymous said...

Ts3jjb Your blog is great. Articles is interesting!

Anonymous said...

qd28wX Nice Article.

Anonymous said...

Magnific!

Anonymous said...

Magnific!

Anonymous said...

Wonderful blog.

Anonymous said...

Please write anything else!

Anonymous said...

Magnific!

Anonymous said...

Please write anything else!

Anonymous said...

Please write anything else!

Anonymous said...

Wonderful blog.

Anonymous said...

eQmFLv Magnific!

Anonymous said...

Nice Article.

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

Phillip Martin said...

fantastic post!!

Thesis Help | Buy Thesis

Locations of visitors to this page