Sunday, December 24, 2006

സദാചാര സമസ്യകള്‍ പൂരിപ്പിക്കുമ്പോള്‍






പരസ്യമായി പറയാന്‍ മടിക്കുന്നവര്‍ പോലും രഹസ്യമായി ചെയ്യാന്‍ മടിക്കാത്ത ചിലകാര്യങ്ങളിലൊന്നാണ്‌ ലൈംഗികതയും അതിന്റെ വക്രമായ വഴികളും. പ്രായവുമായി അധികം ബന്ധമില്ലാത്ത ഈ സംഗതി ലോകമറിയുമ്പോളാണല്ലോ പ്രശ്നം. അറിഞ്ഞില്ലെങ്കില്‍ അതില്‍ ഇടപെട്ടവരൊക്കെ 'മാന്യദേഹങ്ങള്‍'. അറിഞ്ഞു കഴിഞ്ഞാല്‍ അവരുടെ കക്ഷികളുടെ ഭാഷയില്‍ 'ബലിയാടായ നിരപരാധി'. അതുമല്ലെങ്കില്‍, ആരോ അവരെ കുടുക്കാനായി തയ്യാറാക്കിയ 'ഗൂഢപദ്ധതി'.നമ്മുടെ നാട്ടില്‍ കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഇത്തരം നിരവധി സംഭവങ്ങള്‍ മാധ്യമശ്രദ്ധ നേടുകയുണ്ടായി. അവയില്‍ ചിലവ അധികാര രാഷ്ട്രീയത്തിന്റെ രാസസമവാക്യങ്ങളെപ്പോലും മാറ്റിയെഴുതി. പുലികള്‍ എലികളാവുകയും, കടലുകള്‍ കടലാടികളാവുകയും, ശീതമധുരക്കുഴമ്പ്‌ നുണഞ്ഞിരുന്ന പലരും കടുകട്ടിയായ അമൃതാസവം സേവിച്ചമാതിരി മുഖം ചുളിക്കുകയും ചെയ്ത കാഴ്ച്ചകള്‍ ആരും മറന്നിട്ടില്ല.

ശരീരത്തിന്റെ (പ്രത്യേകിച്ചും പെണ്‍മാംസത്തിന്റെ)കൊതിയുമായി ഉദ്ധരിച്ചുപറക്കുന്ന കഴുകന്മാര്‍ അന്യനാടുകളില്‍ വൃദ്ധകളെയും പിഞ്ചുകുഞ്ഞുങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ വിരളമായേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളു. അതിനു വിപരീതമായി, നമ്മുടെ മഹാരാജ്യത്തെ മുപ്പതു ശതമാനം ലൈംഗികാക്രമണങ്ങളിലും ഇരയാവുന്നത്‌ വളര്‍ച്ചയെത്താത്ത തലമുറയോ ക്ഷീണിതരായ വൃദ്ധകളോ ആണ്‌. ഇതുകൊണ്ടൊന്നും ലജ്ജിക്കാനുള്ളതല്ല കേരളീയന്റെ സദാചാരബോധമെന്നാണ്‌ ഇത്തരം കേസുകളില്‍നിന്ന്‌ തലയൂരി സുരക്ഷിതരായി വിലസുന്ന മഹാന്മാര്‍ നമ്മളോട്‌ ആവര്‍ത്തിച്ച്‌ പറയുന്നത്‌. ഉദാഹരണങ്ങളൊന്നും പറയാതെ തന്നെ പ്രിയ അനുവാചകര്‍ സമീപകാലത്തെ സംഭവങ്ങള്‍ ഓരോന്നും അനുമാനിക്കുമെന്ന്‌ കരുതുന്നു.

'ഇപ്പോള്‍ ഇങ്ങനെയൊരു ചിന്ത തോന്നാന്‍ കാരണമെന്ത്‌?' എന്ന ചോദ്യത്തിന്‌ പുതിയതും പഴയതുമായ രണ്ടു സംഭവങ്ങള്‍ പറയേണ്ടതുണ്ട്‌. (എന്റെ മുന്‍ ലേഖനത്തിന്റെ കമന്റുകളുടെകൂട്ടത്തില്‍ അല്‍പം രോഷാകുലനായി ഒരു ചേട്ടന്‍ 'ഗൗരവമുള്ള കാര്യങ്ങള്‍ ഈ ബൂലോകത്തില്‍ ചെലവാകില്ല, ഈവക കാര്യങ്ങളെഴുതി അശ്രദ്ധയുടെ പടുകുഴിയില്‍ വീണുപോകാതെ ഒരു പീഡനകഥയോ വല്ലതും എഴുതി വിവാദമാക്കാന്‍ നോക്ക്‌' എന്നൊരു ഉപദേശം തന്നിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തിലെ 'വിപരീതാര്‍ഥം' ഞാന്‍ ഇവിടെ വിനിയോഗിക്കുകയുമല്ല. പത്തുപേരെങ്കിലും വായിച്ചാല്‍ 'അത്രമതി' എന്ന താല്‍പര്യത്താലാണ്‌ ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്‌.)

പുതിയ കഥ ഇതാണ്‌:

ബ്രിട്ട്‌നി സ്പിയേഴ്‌സ്‌ എന്ന പ്രശസ്ത പോപ്പ്‌ ഗായികയാണ്‌ ഒന്നാം കഥയിലെ നായിക. പുള്ളിക്കാരി പാട്ടില്‍മാത്രമല്ല ആട്ടത്തിലും (ഒരര്‍ഥത്തില്‍ അഴിഞ്ഞാട്ടം എന്ന്‌ നമ്മുടെ വിവക്ഷ) കേമിയാണ്‌. പണം ആല്‍ബങ്ങളിലൂടെ, സ്റ്റേജ്‌ പരിപാടികളിലൂടെ, മോഡലായുള്ള ചിത്രങ്ങളുടെ വില്‌പനയിലൂടെ, വസ്ത്രങ്ങളില്‍ പേരും ചിത്രവും പതിക്കുന്നതിനുള്ള കരാറിലൂടെ ഒക്കെയൊക്കെ ട്രില്ല്യണുകളായി പെരുകിയിട്ടും ആര്‍ത്തിയുണ്ടോ കുറയുന്നു? ആദ്യം പാതിയും പിന്നെ മുക്കാലും ഒക്കെയായി ഉടല്‍ പ്രദര്‍ശിപ്പിച്ച്‌ ലോകയുവത്വത്തിന്റെ കണ്ണിലും ഹൃദയമാകുന്ന ആതുരാലയങ്ങളിലും 'രണ്ടാം മഡോണ'യായി വിലസുന്ന അവള്‍ക്ക്‌ സ്വതന്ത്ര്യമെന്നത്‌ എന്തിനും ഏതിനുമുള്ള ലൈസന്‍സാണ്‌. അമേരിക്കക്കാരുടെ സ്വാതന്ത്ര്യസങ്കല്‍പ്പത്തില്‍ അത്‌ തെറ്റുമല്ല. എല്ലാ സംസ്കാരങ്ങള്‍ക്കും പിന്നില്‍ രൂപത്തിന്‌ നിഴലെന്നപോലെ ഒരു ഇരുണ്ട വശമുണ്ടല്ലോ? ഈയിടെ സ്‌പിയേഴ്‌സിന്റെ സ്വന്തം വെബ്‌ സൈറ്റ്‌, ഏറ്റവും ജനത്തിരക്കേറിയ ലോസ്‌ ആന്‍ജല്‍സ്‌ തെരുവീഥികള്‍ മുഴുവന്‍ ട്രാഫിക്‌ തകരാറായ പോലെ സ്തംഭിച്ചു. മൃഷ്ടാന്നം തേടി അലഞ്ഞുതിരിയുന്ന അഴുക്കുചാലുകളിലെ എലിക്കൂട്ടം അവയ്ക്ക്‌ ഏറ്റവും രുചികരമായ ഭക്ഷണം കണ്ടെത്തിയ ഒരു ഭൗമഗുഹ മാതിരി എന്നൊക്കെ ഇത്തിരി ലളിതമായി പറയാം.

വെബ്‌ സൈറ്റിലൂടെ ലക്ഷക്കണക്കിന്‌ യുവാക്കളുടെ രക്തചംക്രമണവ്യവസ്ഥയ്ക്ക്‌ അഗ്നിപര്‍വതത്തിന്റെ തീക്ഷ്ണത നല്‍കി അവള്‍ ഭര്‍ത്താവിനൊപ്പം... ചെകുത്താന്റെ സമ്മാനമായ ആപ്പിള്‍ രുചിക്കുന്നതിനു മുന്‍പ്‌ ആദവും ഹൗവയും എങ്ങനെയായിരുന്നോ അങ്ങനെ. സമ്പൂര്‍ണനഗ്നാരായി! പിന്നെ അവര്‍ ആദവും ഹൗവയും ആപ്പിള്‍ രുചിക്കുന്നതിന്റെ വിവിധസ്വഭാവത്തിലുള്ള മറയില്ലാത്ത വിശദമായ ചിത്രങ്ങള്‍. പ്രതിസ്ഥാനത്തുള്ളത്‌ കുപ്രസിദ്ധരായ 'പാപ്പരാസികള്‍' ആണെന്നറിയുമ്പോള്‍ കഥയുടെ ചൂട്‌ ഊഹിക്കാനാവുമല്ലോ! ഈ സംഭവം അതിനും കുറെനാള്‍ മുന്‍പ്‌ തുടങ്ങിയതായിരുന്നു.

അവളുടെ സ്വന്തം സൈറ്റില്‍ വരുന്നതിനു മുന്‍പ്‌ ഈ ചിത്രങ്ങളെല്ലാം പാപ്പരാസിയില്‍നിന്ന്‌ വിലയ്ക്കുവാങ്ങി മറ്റൊരു ഗ്രൂപ്പുകാര്‍ പ്രസിദ്ധീകരിച്ചിരുന്നുവത്രേ. വിമര്‍ശനങ്ങള്‍ ചിലതുണ്ടായപ്പോള്‍ 'ഏയ്‌! അത്‌ ഞാനല്ല. ആരോ മോര്‍ഫിങ്ങിലൂടെ ഉണ്ടാക്കിയെടുത്തതാണ്‌ ആ ഫോട്ടോകള്‍' എന്നൊരു ന്യായം കുറെ ദിവസം സ്‌പിയേഴ്സ്‌ പറഞ്ഞുനടന്നെങ്കിലും, ഒടുവില്‍ അല്‍പം കാശ്‌ ചെലവാക്കിത്തന്നെ അവയെല്ലാം വാങ്ങി തന്റെ ഒരു 'വിലപിടിച്ച സമ്മാന'മായി അവള്‍ ആരാധകര്‍ക്ക്‌ സമര്‍പ്പിക്കുകയായിരുന്നു.

എങ്ങനെയുണ്ട്‌ മാന്യകലാകാരിയുടെ രതിവിഷയകങ്ങളായ വികൃതികള്‍? കൊള്ളാം, അല്ലേ? സംഗീത്തത്തോടൊപ്പം ലൈംഗികതയും ആസ്വദിക്കാനുള്ള പടിഞ്ഞാറിന്റെ പ്രവണതയില്‍ ഇത്‌ അത്ര നാണക്കേടുള്ള കാര്യമൊന്നുമല്ല.അവിടെയും കഴിഞ്ഞില്ല തമാശ. ഇങ്ങനെ ചെയ്യുന്നതിന്‌ (സ്വയം തന്റെ ചിത്രങ്ങളാണെന്ന്‌ തുറന്നു സമ്മതിച്ച്‌ ആ അഴുക്കും വിഴുപ്പുമെല്ലാം മറ്റുള്ളവര്‍ക്ക്‌ സമ്മാനിക്കുമ്പോള്‍) പുള്ളിക്കാരിയുടെ ന്യായം എന്തായിരുന്നു?
'ഞാന്‍ എന്റെ ഭര്‍ത്ത)വുമായി രമിക്കുന്നതില്‍ യതൊരു തടസ്സങ്ങളെയും ഇഷ്ടപ്പെടുന്നില്ല; വകവയ്ക്കുന്നില്ല. ഇത്‌ എന്റെ സ്വാതന്ത്ര്യമാണ്‌. ഹവായ്‌ ദ്വീപിലെ ഞങ്ങളുടെ സ്വകാര്യലീലകള്‍ പാപ്പരാസികള്‍ ഷൂട്ട്‌ ചെയ്യുമെന്ന്‌ കരുതിയില്ല.'

എത്രനല്ല ജാമ്യവാക്യങ്ങള്‍! കിടപ്പറയെ ഒരു ദ്വീപിലെ തുറന്ന വേദിയിലേക്ക്‌ പരാവര്‍ത്തനം ചെയ്യുന്നതിലെ ത്രില്‍ അവളെ സംബന്ധിച്ച്‌ മറ്റൊരു ഗ്രാമ്മി അവാര്‍ഡ്‌ പോലെ ആയിരുന്നിരിക്കാം!അമേരിക്കയിലെ ഈ ചൂടു വാര്‍ത്തയ്ക്കു പിന്നിലായിരുന്നു ദിനപത്രങ്ങളും മറ്റു മാധ്യമങ്ങളും. ഇറാഖിലെയും ഗാസയിലെയും ദുരന്തങ്ങളും സെനറ്റില്‍ ബുഷിന്റെ വിയര്‍ക്കലുമെല്ലം രണ്ടാം പരിഗണനയിലായത്രേ. അതെങ്ങനെ തെറ്റാവും? ഇതിനെക്കാള്‍ വലിയ ഒരു ദുരന്തം അമേരിക്കയില്‍ വേറെയെന്ത്‌? ഒരു സാധാരണ ജോലിക്കാരിയോട്‌ കമ്പം തോന്നിയ മറ്റൊരു പ്രസിഡന്റ്‌ കുറെ ഉപ്പ്‌ വിഴുങ്ങിയതും വെള്ളം കുടിച്ചതും ആവോളം ആഘോഷിച്ചവര്‍ക്ക്‌ ഇതങ്ങനെ വിട്ടുകളയാന്‍ പറ്റുമോ?

(രണ്ടാമത്തെക്കാര്യം ഒരു പഴയ സംഭവമാണ്‌. തുറന്നു പറയുന്നതില്‍ ആര്‍ക്കും വിഷമം തോന്നരുത്‌. കൊച്ചുകുട്ടികള്‍ ആരെങ്കിലും സമീപത്തുണ്ടെങ്കില്‍ അല്‍പ്പനേരത്തേക്ക്‌ ചെവിപൊത്തിയേക്കാന്‍ അവരോട്‌ പറയുക.)

രണ്ടു വര്‍ഷം മുന്‍പ്‌ ഒരു പാര്‍ട്ട്‌-ടൈം (സേവനം) ജോലിക്ക്‌ ചേര്‍ന്ന ഞാന്‍ പരിചയപ്പെട്ട ഒരു സഹപ്രവര്‍ത്തകന്‍ പൊതുവേ എല്ലാം തുറന്നു പറയുന്ന (മാന്യന്‍ തന്നെ, സംശയിക്കണ്ട.) ആളായിരുന്നു. സെക്സ്‌ ടൂറിസത്തിന്റെ അപകടവഴികളെക്കുറിച്ചും അത്‌ കടന്നുവരുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചും, എയിഡ്‌സ്‌ പ്രതിരോധത്തെക്കുറിച്ചുമൊക്കെ ക്ലാസുകളെടുക്കുന്ന ജോലി. സെക്സ്‌ മാഫിയകളുടെ പ്രധാന ഉപാധി മൊബൈയ്‌ല്‌ ഫോണാണെന്ന്‌ ഞങ്ങള്‍ പറയാറുണ്ടെങ്കിലും അത്തരം അനുഭവങ്ങള്‍ ചിലര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആകെ അമ്പരന്നു. ദൂരെപ്പോകുമ്പോള്‍മാത്രം കൈയില്‍ വയ്ക്കാന്‍ താല്‍ക്കാലികമായി തരപ്പെടുത്തിയ മൊബൈയില്‍ ഞാന്‍ കൂട്ടുകാരിക്ക്‌ തിരികെക്കൊടുക്കുകയും ചെയ്തു. (ഒന്നാമത്‌ എന്റെ ഇത്തരം സാമൂഹ്യസേവനമൊന്നും അച്ഛന്‌ ഇഷ്ടമല്ല. ഒരു ആങ്ങളയുള്ളത്‌ വീടുപേക്ഷിച്ച്‌ വടക്കേ ഇന്‍ഡ്യയിലെവിടെയോ ഒതുങ്ങിക്കഴിയുന്നു. അമ്മയ്ക്ക്‌ ചില 'മനോദുഃഖങ്ങളുടെ' രോഗാവസ്ഥയും. 'എന്തിനാ ഞാനുംകൂടി മറ്റൊരു തലവേദന പിടിച്ചുവെയ്ക്കുന്നത്‌' എന്നായിരുന്നു അപ്പോഴത്തെ ചിന്ത.)

'നിത്യസാറേ... ഈ പേടി മാറ്റാന്‍ ഞാന്‍ ഒരിക്കല്‍ നിങ്ങളെ ഒന്ന്‌ ഞെട്ടിച്ചാലോ എന്ന്‌ കരുതുന്നു. നിങ്ങളൊരു പെണ്‍പുലിയാന്നാ ഞാന്‍ വിചാരിച്ചെ. ഇതിപ്പോ ആകെ വെരണ്ടല്ലോ?' - സഹപ്രവര്‍ത്തകന്‍ കളിയാക്കി.

'സാറിനി എങ്ങനെ വിചാരിച്ചാലും ഞാന്‍ ഞെട്ടാനൊന്നും പോകുന്നില്ല..' ഞാന്‍ പഴയ എസ്‌. എഫ്‌. ഐ.ക്കാരിയായി പറഞ്ഞു.

അയാള്‍ അടുത്ത ദിവസത്തെ പരിപാടി, ലൊക്കേഷന്‍, വാഹനത്തിന്റെ സൗകര്യം എന്നിങ്ങനെ പല വിഷയങ്ങളിലും ചിലപ്പോള്‍ രാത്രിയില്‍ എനിക്ക്‌ ഫോണ്‍ ചെയ്യുമായിരുന്നു. ഒരു ദിവസം രാത്രി ഒന്‍പതു മണിയോടെ കക്ഷി എന്നെ വിളിച്ചു.

'നമ്മുടെ കൗണ്‍സലിങ്‌ ആവശ്യമുള്ള ഒരു കുട്ടി വിളിക്കും. അവള്‍ക്ക്‌ ചില പ്രത്യേക കാരണങ്ങളാല്‍ അല്‍പ്പം മനസികപ്രശ്നമുണ്ട്‌. ചിലപ്പോല്‍ പരസ്പര ബന്ധമില്ലാതെ ചിലതൊക്കെ പറയും. '

'സാറെ.. ഫോണ്‍വഴി കൗണ്‍സലിംഗ്‌ നടത്താന്‍ ബുദ്ധിമുട്ടാവില്ലേ? അവര്‍ നാളെ നേരില്‍ക്കാണാന്‍ പറഞ്ഞാല്‍പ്പോരേ?' എന്ന എന്റെ ചൊദ്യത്തിന്‌ 'ഇന്നു രാത്രി അവള്‍ ആത്മഹത്യ ചെയ്താല്‍ അതൊരു കഷ്ടമല്ലേ..?' എന്ന മറുചോദ്യമായിരുന്നു അയാളുടേത്‌.

'നിത്യസാര്‍ ഒരു കാര്യം ചെയ്യ്‌. അവള്‍ പറയുന്നതൊക്കെ വെറുതെ പല്ലും കടിച്ചുപിടിച്ച്‌ അങ്ങു കേള്‍ക്കണം. അവള്‍ ചോദിക്കുന്നതിനൊന്നും മറുപടി ആദ്യമൊന്നും പറയണ്ടാ. അവള്‍ എല്ലാം പറഞ്ഞു കഴിഞ്ഞ്‌ ഒന്ന്‌ ഉപദേശിച്ചാല്‍ മതി. നിങ്ങള്‍ പെണ്ണുങ്ങളാവുമ്പോ അതൊക്കെ ശരിയാവുമെന്നേ..!' കക്ഷി ഫോണ്‍ വച്ചു.

കൃത്യം പത്തു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഫോണ്‍ മുഴങ്ങി. അങ്ങേവശത്ത്‌ ഒരു (കിളിമൊഴി) പെണ്‍ശബ്ദം.

'ഹല്ലോ. ഞാനാ.. പ്രിയ. ഇപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവള്‍. എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? സുഖമാണോ?' - സ്‌പേസ്‌. 'ഞാന്‍ അങ്ങോട്ട്‌ വരട്ടേ?' - സ്‌പേസ്‌.
(ഈ സ്പേസൊക്കെ എന്റെ മറുപടിക്കായുള്ള ഗ്യാപാണ്‌)

'അവിടെ വന്നാല്‍ എന്നെ കെട്ടിപ്പിടിച്ച്‌ സ്വീകരിക്കുമോ?' - സ്‌പേസ്‌.

'മടിയിലിരുത്തി ഉമ്മവെയ്ക്കുമോ?' സ്‌പേസ്‌.

ഞാന്‍ ഒരു നിമിഷം അമ്പരന്നു.നാവിന്തുമ്പില്‍ ചില വാക്കുകള്‍.. അവളെ വഴക്കു പറയാനുള്ള കോപം.. പക്ഷേ, അയാള്‍ പറഞ്ഞത്‌... അവള്‍ ഒരു മാനസികരോഗിയാണെന്ന്! ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഒരു പെണ്ണിനോട്‌ ഞാന്‍ മുഖം തിരിക്കുന്നത്‌ ശരിയാവുമോ?

'എടാ കുട്ടാ! നീ ആ തുണിയൊന്ന്‌ ... ഞാന്‍ നിന്റെ കാമദേവനേ.. ഇങ്ങനെ... '
(വാക്കുകളുടെ ഒരു വാല്‍സ്യായനം അവള്‍ തുടരുകയാണ്‌. ആരോ പറഞ്ഞുകേട്ട അറിവില്‍ അസഭ്യമെന്ന്‌ തോന്നാവുന്ന പദപ്രയോഗങ്ങളും, മുക്കലും മൂളലും, ഒരു സ്ത്രീ സ്വയം സന്നദ്ധയായി പുരുഷനെ രസിപ്പിക്കുന്നതിന്റെ ആവേഗങ്ങളും ഇടകലര്‍ന്ന ദീര്‍ഘനിശ്വാസങ്ങളും .. എല്ല്ലാമെല്ലം...)

എന്റെ സര്‍വ ഞരമ്പുകളും ഇടിവെട്ടെറ്റ്‌ തളര്‍ന്നു.
'എന്താടാ ഒന്നും മിണ്ടാത്തെ? നിനക്ക്‌ രസിച്ചോടാ..?' എന്ന മാതൃകയില്‍ മുന്നേറുന്ന ആ ഫോണ്‍ സംഭാഷണം ഞാന്‍ 'ടാപ്‌' എന്ന്‌ മുറിച്ചു.

ആ രാത്രി തീരെ ഉറങ്ങാനായില്ല. ഉച്ചയ്ക്കുമുന്‍പ്‌ എന്റെ മുന്നില്‍ വിശ്വസ്തവിധേയനായി സഹപ്രവര്‍ത്തകന്‍ വന്നു. അല്‍പമൊരു ച്മ്മലോടെ ഞങ്ങള്‍ രണ്ടാളും ചിരിച്ചുപോയി.

'നിത്യസാറേ.. ഞാന്‍ വാക്കുപാലിച്ചു. ശരിക്കും ഞെട്ടിക്കാണുമല്ലോ? അരമണിക്കൂര്‍ കഴിഞ്ഞ്‌ ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ ദിസ്‌കണക്റ്റായിരുന്നു. ഇപ്പോള്‍ സാറിന്‌ മനസ്സിലായോ, ഇതാണ്‌ സെക്സ്‌ ടൂറിസത്തിന്‌ മലയാള ഭാഷയും കേരളീയതയും നല്‍കുന്ന അനുഭവപാഠം. ഇപ്പോള്‍ ഒരു ഫോണിലൂടെയും എയിഡ്‌സ്‌ പകരുമോ എന്നാ എന്റെ സംശയം!'

യൂറോപ്യന്‍ രാജ്യങ്ങളുടെ 'കാള്‍ഗേള്‍' മാതൃകകളുടെ ചുവടുപിടിച്ച്‌ കേരളത്തില്‍ ഈ ബിസിനസ്സ്‌ നന്നായി പ്രചാരത്തിലെത്തിയിട്ടുണ്ടെന്ന്‌ എന്റെ സുഹൃത്തായ ഒരു പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അടിവരയിടുന്നു. നല്ല ജീവിതസൗകര്യവും ചുറ്റുപാടുകളുമുള്ള വീടുകളിലെ പെണ്‍കുട്ടികളുടെ ശബ്ദവും ചിത്രങ്ങളും ഇക്കാര്യത്തില്‍ വിനിയോഗിക്കപ്പെടുന്നുണ്ട്‌. കേരളത്തില്‍ എളുപ്പം ചെലവാകുന്ന രണ്ടുകാര്യങ്ങള്‍; ഒന്ന്‌- മദ്യം, രണ്ട്‌- സ്ത്രീശരീരം!

ബ്രിട്ട്‌നി സ്പ്‌ീയേഴ്‌സിന്റെ കഥയും ഈ കേരളീയ സംഭവവും ചേര്‍ത്തുവായിച്ചാല്‍ ചില താദാത്മ്യങ്ങള്‍ കാണാം. സ്ത്രീശരീരം. ശബ്ദം, ചലനങ്ങള്‍ എന്നിവയൊക്കെ സ്വരൂപിക്കുന്ന ചില ആകര്‍ഷണമേഖലകളുണ്ട്‌. അമേരിക്കന്‍ പാട്ടു/ആട്ടക്കാരിയും കേരളീയ ഫോണ്‍-ലൈംഗികഭാഷണക്കാരിയും പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സുഖമാപിനികളിലെ 'രസബിന്ദു'ക്കളാണ്‌. അമേരിക്കയില്‍ അത്‌ പണത്തിന്റെയും പ്രശസ്തിക്കുമേല്‍ കുപ്രസിദ്ധിയുടെയും പ്രതീകങ്ങളാണെങ്കില്‍ കേരളത്തില്‍ (ഇന്‍ഡ്യയില്‍)ചിലപ്പോള്‍ വയറ്റിപ്പാടിന്റെ കാമസൂത്രമായി വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും എന്നുമാത്രം.

പ്രധാനമായ കാര്യം അതല്ല, എല്ലാ വാതിലുകളും തുറന്നിട്ട്‌ 'ശുദ്ധവായു കടന്നുവരട്ടെ' എന്ന്‌ നമ്മള്‍ ആഗ്രഹിക്കുമ്പോള്‍, ഒപ്പം കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നത്‌ ഇത്തരം വികലവും വൃത്തികെട്ടതുമായ അതിഭൗതികതയുടെ ആറ്റംബോംബുകളാണെന്ന്‌ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്‌. അതിനെതിരായ ഗൗരവബുദ്ധി ഉണര്‍ത്തുകയും ധീരമായി നേരിടുകയും ചെയ്യാനുള്ള ആര്‍ജജവം അധികാരികളുടെയും ജനസേവകരുടെയും ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടതാണ്‌. സന്നദ്ധസംഘടനകള്‍ക്കും യുവജനങ്ങള്‍ക്കും പ്രാദേശിക കലാസംഘടനകള്‍ക്കും പോലും ഇക്കാര്യത്തില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന്‌ എന്റെ കുറഞ്ഞ അനുഭവത്തില്‍നിന്ന്‌ പറയാന്‍ കഴിയും.

മിന്നുന്നതെല്ലം പൊന്നല്ലെന്ന്‌ വീണ്ടും പറയാം.

*****

64 comments:

നിത്യ said...

ശരീരത്തിന്റെ (പ്രത്യേകിച്ചും പെണ്‍മാംസത്തിന്റെ)കൊതിയുമായി ഉദ്ധരിച്ചുപറക്കുന്ന കഴുകന്മാര്‍ അന്യനാടുകളില്‍ വൃദ്ധകളെയും പിഞ്ചുകുഞ്ഞുങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ വിരളമായേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളു. അതിനു വിപരീതമായി, നമ്മുടെ മഹാരാജ്യത്തെ മുപ്പതു ശതമാനം ലൈംഗികാക്രമണങ്ങളിലും ഇരയാവുന്നത്‌ വളര്‍ച്ചയെത്താത്ത തലമുറയോ ക്ഷീണിതരായ വൃദ്ധകളോ ആണ്‌. ഇതുകൊണ്ടൊന്നും ലജ്ജിക്കാനുള്ളതല്ല കേരളീയന്റെ സദാചാരബോധമെന്നാണ്‌ ഇത്തരം കേസുകളില്‍നിന്ന്‌ തലയൂരി സുരക്ഷിതരായി വിലസുന്ന മഹാന്മാര്‍ നമ്മളോട്‌ ആവര്‍ത്തിച്ച്‌ പറയുന്നത്‌.
(സദാചാര സമസ്യകള്‍ പൂരിപ്പിക്കുമ്പോള്‍)

Unknown said...

എല്ലാറ്റിനും കാണുമല്ലോ നല്ല വശവും ചീത്തവശവും. വെറും വ്യാപാരം മാത്രം ഗ്ലോബലൈസ് ചെയ്യാന്‍ പറ്റില്ല. സംസ്കാരങ്ങളും കൂടെ ഗ്ലോബലൈസ് ചെയ്യപ്പെടും. കാരണം ഓരോ പ്രോഡക്റ്റിനും സംസ്കാരമുണ്ട്. സോഫ്റ്റ്ഡ്രിങ്ക്സ് വില്‍ക്കണമെങ്കില്‍ അതിന്റെ കൂടെയുള്ള സംസ്കാരം ആദ്യം മാര്‍ക്കറ്റ് ചെയ്യണം. ഇങ്ങനെ വരുമ്പോള്‍ ഗ്ലോബലൈസേഷന്‍ ചിലയിടങ്ങളില്‍ സംസ്കാരങ്ങളുടെ സംഘട്ടനമായി മാറുന്നു.

നമ്മുടെ പഴയ അല്ലേങ്കില്‍ ഇപ്പോഴുള്ള സംസ്കാരത്തിനുമുണ്ടല്ലോ ചീത്ത വശങ്ങള്‍. അത് പുതിയതായി രൂപപ്പെടുന്നതിനും ഉണ്ട്. അത് ഒഴിവാക്കാന്‍ പറ്റാത്ത ഭാഗമാണ്. ഒരു യുവജനസംഘടനയൊക്കെ വിചാരിച്ചാല്‍ എത്രത്തോളം ഫലപ്രദമായി നേരിടാന്‍ പറ്റും എന്നറിയില്ല.

Radheyan said...

എന്തിനീ സദാചാര പൊലീസിങ്ങ്? നമ്മുടെ നാട്ടില്‍ പീഡനങ്ങളുണ്ടാകുനെങ്കില്‍ അതിന് കാരണം നമ്മുടെ നാട്ടിലെ ലൈംഗിക ദാരിദ്ര്യമാണ്.സദചാര പൊലീസിങ്ങ് അത്തരം പ്രവണതകളെ കൂട്ടുകയെ ഉള്ളൂ.

എല്ലായിടങ്ങളിലും അംഗീകൃത ബ്രോത്തലുകള്‍ ഉണ്ടാക്കുക മാത്രമാണ് ഇതിന് പോംവഴി.ജിജ്ഞാസയും ആകാംക്ഷയുമാണ് ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുന്നത്.അവ ഇല്ലാതായാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ തീര്‍ന്നു.

Unknown said...

സംസ്കാരങ്ങളുടെ അടിത്തറ വിശ്വാസത്തിലാണ് നിലകൊള്ളുന്നതെന്നാ‍ണ് എനിക്കു തോന്നിയിട്ടുള്ളത്.വിശ്വാസങ്ങള്‍ക്ക് അപചയം സംഭവിക്കുമ്പോളാണ് സംസ്കാരങ്ങളില്‍ വ്യതിചലനത്തിനുള്ള സാഹചര്യമൊരുങ്ങുന്നത്.അതു പോലെ തന്നെ മാനവരാശിയുടെ രക്ഷകനായ ശാസ്ത്രം ചിലപ്പോഴൊക്കെ ശിക്ഷകന്റെ രൂപം കൈക്കൊള്ളുമ്പോള്‍ അതും ഇത്തരം അപമാനകരമായ അവസ്ഥകളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം സാംസ്കാരികമായി പരമോന്നതിയിലിരുന്ന ഒരു ജനതയുടെ ചിന്തകളേയും വിശ്വാസങ്ങളെയും പാടേ മറന്നു കൊണ്ട് പടിഞ്ഞാറിനെ നോക്കി അതു മാത്രം ശരി എന്ന ചിതാഗതി വെച്ചുപുലര്‍ത്തുകയും അവരുടെ ജീവിതരീതി കടം കൊണ്ടാല്‍ മാത്രമേ നമുക്കു നിലനില്‍പ്പുള്ളൂ എന്നുകരുതുന്ന ഒരു ജനത ഉയിര്‍ കൊള്ളുകയും ചെയ്തപ്പോഴാണ്, അതിന്റെ ഉപോല്‍പ്പന്നമായ അതിലംഗികവാസനകളും അതുമൂലം ഉണ്ടാകുന്ന ഇത്തരം നാണക്കേടുകളും മാനത്തു കൊടിക്കൂറയേക്കളുയരത്തില്‍ പറന്നു തുടങ്ങിയത്.

കനി വിലക്കപ്പെട്ടതെന്തുകൊണ്ട് എന്നതിനേക്കുറിച്ചുള്ള
യഥാ തഥമായ അറിവുകള്‍ പകരുന്നതിനു പകരം അതി വിഷമായ അതിന്റെ മാസ്മര രുചിയേക്കുറിച്ചു വാചാലമായി വിപത്തിന്റെ പടുകുഴിയിലേക്കു വഴി കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചെകുത്താന്റെ മുഖം മൂടിയണിയുന്ന മാദ്ധ്യമങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ ഇവിടെയും ഇതിനെല്ലാമുത്തരവാദി.കാശു കിട്ടുമെങ്കില്‍ എന്തു ചെയ്യാനും മടിയില്ലാത്ത ഒരു വിഭാഗമാണ് മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.

പൊന്നപ്പന്‍ - the Alien said...

നിത്യ,
“നമ്മുടെ മഹാരാജ്യത്തെ മുപ്പതു ശതമാനം ലൈംഗികാക്രമണങ്ങളിലും ഇരയാവുന്നത്‌ വളര്‍ച്ചയെത്താത്ത തലമുറയോ ക്ഷീണിതരായ വൃദ്ധകളോ ആണ്‌.“ താങ്കള്‍ തന്നെ പറഞ്ഞ വാക്കുകളാണിത്. അതെന്തു കൊണ്ട് അങ്ങനെയാകുന്നു എന്നാലോചിച്ചിട്ടുണ്ടോ..?
വിശപ്പിനേയും ദാഹത്തേയും സ്നേഹത്തേയും പോലെ വളരെ സ്വാഭാവികമായ ലൈംഗികത, ഇന്നും ‘ഭാരതീയ’സങ്കല്‍പ്പത്തില്‍ തിന്മയാണ്. ഒളിച്ചും പാത്തും ചെയ്യേണ്ട വൃത്തികേടാണ്. ഈ ഭാരതീയത എന്താണെന്ന് എനിക്കിതു വരേയും മനസ്സിലായിട്ടില്ല. മനസ്സിനേയും ശരീരത്തേയും ഒരുമിച്ചു മനസ്സിലാക്കിയിരുന്ന ഒരവസ്ഥ ഭാരതപ്പഴമക്കും ഉണ്ടായിരുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഏതവസ്ഥയില്‍ നിന്നും ഉണ്ടാക്കപ്പെടുന്ന ക്രിമിനല്‍ ഡൈവേഷന്‍ ലൈംഗികതയിലും ഉണ്ട്. അതിനെ പൊലിപ്പിക്കുന്നത്, അല്ലെങ്കില്‍, നിത്യ തന്നെ പറഞ്ഞ പോലെയുള്ള ഒരു സാമൂഹ്യ മനോരോഗമാക്കി മാറ്റുന്നത് വേരറിയാതെ നാമെല്ലാം നടത്തുന്ന ശുദ്ധീകരണ വളപ്രയോഗമാണ്. ലൈംഗിക അരാജകത്വത്തിന്റെ ഏറ്റവും വലിയ കൂട്ടുകാരനാണ് സദാചാര വാദം അഥവാ മോറല്‍ പോലീസിംഗ്. രാധേയന്‍ പറഞ്ഞതു പോലെ, അംഗീകൃത ബ്രോത്തലുകളെ പറ്റിയൊക്കെ ചിന്തിക്കാനുള്ള ആര്‍ജവം കാട്ടിയാല്‍ തന്നെ ഉള്ളില്‍ കെട്ടിക്കിടക്കുന്ന അഴുക്കുകള്‍ കുറേയേറെ കഴുകിമാറ്റപ്പെടും. അല്ലാതെ കൌമാരം മുതല്‍ വിവാഹ പ്രായമെത്തുന്നതു വരെ ആണിനും പെണ്ണിനും ശരീരമുണ്ടാകരുത് എന്ന അടിച്ചമര്‍ത്തലിന്റെ തത്വശാസ്ത്രം തന്നെ ഇനിയും തുടരുകയാണെങ്കില്‍ ഇതിലേറെയും ഇനിയും തുടരും.വിദ്യാഭ്യാസ രീതികളിലായിരിക്കണം ഇതിന്റെ തുടക്കം ആദ്യമുണ്ടാകേണ്ടത് എന്നാണെനിക്കു തോന്നുന്നത്. ഗൌരവമുള്ള ഒരു ചര്‍ച്ചയ്ക്കു വഴി വയ്ക്കുന്ന ഒരു ലേഖനമെന്ന നിലയില്‍ ഞാന്‍ ഈ പോസ്റ്റിനെ അംഗീകരിക്കുന്നു. (തികച്ചും വൈകാരികമായ ചില കാഴ്ച്ചപ്പാടുകളോട് പൂര്‍‌ണമായും വിയോജിക്കുന്നുവെങ്കില്‍ കൂടിയും!)

നിത്യ said...

ദില്‍ബാസുരന്‍ ചേട്ടാ, ഏതൊരു നാടിന്റെയും സംസ്കാരത്തിലടങ്ങുന്ന നല്ലവശത്തെ സ്വീകരിക്കുന്നതില്‍ തെറ്റില്ല. അതിനോടൊപ്പം കടന്നുവരുന്ന വിഷപ്രസരണത്തെ എങ്ങനെ തടയാന്‍ പറ്റും എന്നതാണ്‌ എന്റെ അന്വേഷണവിഷയം. സംസ്കാരങ്ങളുടെ സംഘട്ടനം ഉണ്ടാവട്ടെ; അവിടെ അവരവരുടെ സംസ്കാരം തീറെഴുതിക്കൊടുത്ത്‌ എല്ലാം അന്യരില്‍നിന്ന്‌ സ്വീകരിക്കുന്ന നിലയിലേക്ക്‌ അധഃപതിക്കുന്നതിനെയാണ്‌ ഞാന്‍ എതിര്‍ക്കുന്നത്‌. വിദേശി തരുന്ന പഴയ ചെരുപ്പായാലും അതിന്‌ ദിവ്യത്വം കല്‍പ്പിക്കുന്ന മനഃസ്ഥിതിയാണ്‌ ആദ്യം മാറേണ്ടത്‌. ഏതെങ്കിലും യുവജനസംഘടന എന്നല്ല, വ്യാപകമയ ബോധവല്‍ക്കരണത്തിനുള്ള മാര്‍ഗ്ഗത്തില്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ എല്ലാം - എന്നാണ്‌ ഞാന്‍ പറഞ്ഞത്‌.

രാധേയന്‍ ചേട്ടാ, അംഗീകൃത ബ്രോത്തലുകള്‍ നിലവിലുള്ള ഏതെങ്കിലും ഒരു രാജ്യത്തെ ലൈംഗികസദാചാരം എങ്ങനെ നിലകൊള്ളുന്നുവെന്ന്‌ എനിക്കൊന്ന്‌ പരിചയപ്പെടുത്തിത്തരാമോ? ഇന്‍ഡ്യയിലും(കേരളത്തിലും) അങ്ങനെയൊരു സാധ്യതയും അതിന്‍പടിയുള്ള സ്വാതന്ത്ര്യവും നല്‍കിയാലുള്ള അവസ്ഥയെക്കുറിച്ച്‌ ഒന്ന്‌ ദീര്‍ഘവീക്ഷണം ചെയ്യാമോ? ലൈംഗികത്തൊഴിലാളിയെന്ന വാക്കുപയോഗത്തെത്തന്നെ ഏതെല്ലാം മട്ടിലാണ്‌ നമ്മള്‍ സ്വീകരിച്ചത്‌?


പൊതുവാളന്‍ ചേട്ടന്‍ പറഞ്ഞ ചില 'പടിഞ്ഞാറു നോക്കി' സംസ്കാരത്തെക്കുറിച്ച്‌ ഞാനും അംഗീകരിക്കുന്നു. ലൈംഗികതയെ ഒരു കലയായി വ്യാഖ്യാനിച്ച നാട്ടില്‍ അതിന്റെ പേരില്‍ വളര്‍ന്നുവരുന്ന തിന്മകള്‍ കാണാതിരിക്കാന്‍ കഴിയുന്നതെങ്ങനെ? മീരാനായര്‍ ഒരു സിനിമയെടുത്തപ്പോള്‍ കലിതുള്ളിയ കപടവേദാന്തികളെ നാമെത്ര കണ്ടു?

പൊന്നപ്പന്‍ ചേട്ടാ, ഭാരതീയ സംകല്‍പ്പത്തില്‍ ലൈംഗികതയോ നാസ്തികതയോ തിന്മയായിരുന്നില്ല. വാല്‍സ്യായനനും ചാര്‍വ്വാകനും ഉല്‍പ്പെടുന്ന പലരും അതിന്റെ ബഹുസ്വരമായ തലങ്ങളെ വ്യാഖ്യനിച്ചിട്ടുള്ളതാണ്‌. പിന്നെ, ഇതൊക്കെ പരസ്യമായി കാണിക്കുന്നത്‌ ശരിയാണെന്നുള്ള വാദവും ശരിയല്ല. അതിലേക്കായി വിദ്യാഭ്യാസരംഗത്തുനിന്നാണ്‌ പരിഷ്കരണങ്ങള്‍ ആരംഭിക്കേണ്ടതെന്നുള്ള അഭിപ്രായത്തോട്‌ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരു വികാരമായി മനസ്സിലില്ലാതെ എങ്ങനെയാണ്‌ എഴുതാന്‍ പറ്റുക. വികാരപരമായി എഴുതുന്നതും തെറ്റല്ലല്ലോ! ആരെയും കൊല്ലാനോ വെറുക്കാനോവേണ്ടി വികാരംകൊണ്ടാലല്ലേ അതില്‍ പ്രശ്നമുള്ളു? എന്നുമാത്രമല്ല, 'വികാരപൂര്‍ണമായ ചിന്തയും വിവേകപൂര്‍ണമായ പ്രവൃത്തിയുമാണ്‌' അഭികാമ്യമെന്ന്‌ ഞാന്‍ കരുതുന്നു.

എന്തായാലും ഈ ചര്‍ച്ചയില്‍ നമ്മുടെ വനിതാരത്നങ്ങളാരും വായ തുറക്കാതിരുന്നത്‌, ഒന്നുകില്‍ ഭയത്തിന്റെയോ അതല്ലെങ്കില്‍ നമ്മുടെ കപടസദാചാരത്തിന്റെ തന്നെയോ തെളിവാണെന്ന്‌ ഈ അനിയത്തി കരുതുന്നതില്‍ തെറ്റുണ്ടോ?

പങ്കെടുത്തവര്‍ക്കെല്ലാം നമസ്കാരം.

ദേവന്‍ said...

നിത്യാ,
കൈപ്പള്ളിയാണെന്നു തോന്നുന്നു പറഞ്ഞത്‌ "ശക്തമായി ചിന്തിക്കാന്‍ കഴിവുള്ള ഒരു ന്യൂനപക്ഷമാണ്‌ എന്നും പുരോഗതിക്കു പിന്നില്‍". അഭിനന്ദനങ്ങള്‍.

ആദ്യമായി രാധേയന്‍ പറഞ്ഞ കാര്യം legalization of prostitution എന്നു ഗൂഗിളിനു കൊടുത്താല്‍ WHO അടക്കമുള്ളവര്‍ തരുന്ന വളരെയേറെ പഠനങ്ങള്‍ കാണാന്‍ കഴിയും, ഇവയെല്ലാം വേശ്യാവൃത്തിക്ക്‌ അനുവാദം കൊടുത്ത രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും ലൈംഗികരോഗങ്ങളുടെ പകര്‍ച്ചയും ഗണ്യമായി കുറഞ്ഞെന്ന് സ്ഥിതിവിവര പഠങ്ങള്‍ കാട്ടിത്തരുകയും ചെയ്യും. വേശ്യാവൃത്തി നിരോധിച്ചിട്ടും പ്രയോജനവുമില്ല. ഇന്ത്യയില്‍ 2.5 മില്ല്യണ്‍ വേശ്യകള്‍ (ലൈംഗിക തൊഴിലാളി എന്ന പദം ഞാന്‍ അംഗീകരിക്കുന്നില്ല. വേശ്യ എന്നത്‌ മോശം പദമെന്ന് കരുതുന്നുമില്ല) ഉണ്ടെന്ന് ILO രഹസ്യമായി ഈ തൊിഴിലിലേര്‍പ്പെടുന്നവര്‍ വേറേയും. ഒരു ലക്ഷത്തോളം ബാലികകളും ഇവരില്‍ പെടുന്നെന്ന് CRY

പിന്നെ സംസ്കാരം. അതൊരു ചാക്രിക ചലനമാണ്‌. സായിപ്പിനും മുന്നേ വരെ വിക്ടോറിയന്‍ സംസ്കാരം നമുക്കില്ലായിരുന്നു. സംബന്ധവും വെറും അസംബന്ധവും ചന്ദ്രോത്സവങ്ങളും ഒക്കെയായിരുന്നു കേരളത്തിന്റെ സാംസ്കാരിക പൈതൃകം, നവോത്ഥാനകാലം വരെ. ആ സംസ്കാരത്തില്‍ നിന്നും മെച്ചപ്പെട്ടതാണ്‌ ഇന്നത്തെ അവസ്ഥയെന്ന് ഞാന്‍ ചിന്തിക്കുന്നുണ്ട്‌, പക്ഷേ അത്‌ ഞാന്‍ ഇന്നിന്റെ
സംസ്കാരത്തിന്റെ ആളായതുകൊണ്ടുമാവാം, നാളെയുടെ തലമുറ എന്നെ അപരിഷ്കൃതനെന്നു വിളിക്കും, പിന്നെയേതെങ്കിലും കാലത്ത്‌ ഞാന്‍ ഓര്‍ക്കപ്പെട്ടാല്‍ മറിച്ചും എന്നെക്കരുതും. സദാചാരത്തിന്റെ ചാക്രിക ചലനം തെറ്റിനെ ശരിയാക്കുന്നു, വീണ്ടും തെറ്റാക്കുന്നു.

അത്‌ പോകട്ടെ, ഇന്റര്‍നെറ്റിലെ അശ്ലീല ചിത്രം കാണുന്നവന്‍ ഒളിച്ചാണ്‌ അതു കാണുന്നത്‌, അവനറിയാം അത്‌ ഗോപ്യമായ അല്ലെങ്കില്‍ ശരിയല്ലാത്ത ഒന്നാണെന്ന്. ഇരുപത്‌ വര്‍ഷം മുന്‍പ്‌ ആളുകള്‍ തലയില്‍ തോര്‍ത്തിട്ട്‌ തീയറ്ററില്‍ ഒളിച്ചു കയറി കണ്ടിരുന്ന ചിത്രങ്ങളിന്നു ടീവിയില്‍ വരുന്നു. എണ്‍പതു വയസ്സായ മുത്തച്ഛനും അഞ്ചു വയസ്സായ കൊച്ചുമോനും ഒരുമിച്ചിരുന്നു കാണുമ്പോള്‍ അതിനു സ്വകാര്യ സ്വഭാവമില്ല.

പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അമ്മൂമ്മയും മടിയിലിരുന്ന് കയ്യും കാലുമിട്ടടിച്ച്‌ കളിക്കുന്നു കൊച്ചുമോളും ഒരുമിച്ചു കാണുന്ന സീരിയല്‍ എന്താ? ഒന്നുകില്‍ വിവാഹേതര ബന്ധം, അല്ലെങ്കില്‍ അമ്മായിയമ്മ-ഭര്‍തൃ പീഡനം, വ്യഭിചാരം, കൊല, ബലാത്സംഗം, അഗമ്യഗമനം, വിവാഹേതര ബന്ധങ്ങള്‍ . സമൂഹത്തില്‍ ഇതൊന്നുമില്ലെന്നല്ല, ഇതു മാത്രമേയുള്ളൂ എന്ന് ഇതു കാണുന്ന കുട്ടി മനസ്സിലാക്കുന്നു. വീട്ടുകാരോടൊപ്പം കാണുന്നതിനാല്‍ ഇതെല്ലാം ശരിയാണെന്നും. ഇവന്‍ വളരുമ്പോള്‍ എന്തായി? ഒരുതരം സദാചാര സംഹിതകള്‍ക്കും അംഗീകരിക്കാനാവാത്ത കുറ്റകൃത്യങ്ങള്‍
അവന്റെ മനസ്സില്‍ സാധാരണ കാര്യമായില്ലേ?

ഒരു നീല ചിത്രത്തിനെക്കാള്‍, ഒരു പറ്റം വേശ്യകളെക്കാള്‍ മലയാളി സമൂഹത്തിനു സീരിയലെന്ന ക്ഷുദ്രക്കഥാസരിത്ത്‌ നാശം ചെയ്യുന്നു. പണ്ട്‌ തറക്ലാസ്സ്‌ പെണ്ണുങ്ങള്‍ വേലിയരുകിലും ആണുങ്ങള്‍ ചാരായ ഷാപ്പിലും ഇന്ന് ചെവിയില്‍ നിന്നും ചെവിയിലേക്ക്‌ പറഞ്ഞു രസിച്ച തറ- നുണ-കഥകള്‍ ടെലിവിഷന്‍ വഴി കയറ്റി വിടുന്നതിനോട്‌ സാമ്യമുള്ള ഒന്നും വേറോരു രാജ്യത്തും കാണാനാവുന്നില്ല.

പാപ്പാന്‍‌/mahout said...

പൊന്നപ്പന്‍ പറഞ്ഞതു തന്നെയാണു പൊതുവെ എന്റെയും അഭിപ്രായം. സദാചാരം, ലൈംഗികാരാജകത്വം മുതലായ വാക്കുകള്‍ കാടടച്ചു വെടിവയ്ക്കാന്‍ മാത്രമേ കൊള്ളൂ. ഒരുവന്‍ അരാജകത്വമെന്നു വിശേഷിപ്പിക്കുന്നതിനെ മറ്റൊരുവന്‍ സ്വാതന്ത്ര്യമെന്നു വിളിക്കും. ദേവന്‍ പറഞ്ഞതുപോലെ ഇന്നു നാം കാണുന്ന ഭാരതീയസദാചാരബോധം ഒട്ടുമിക്കവാറും ബ്രിട്ടിഷുകാരോടൊത്തുവന്ന വിക്റ്റോറിയന്‍ ചിട്ടകളിലൂന്നിയതാണല്ലോ. ഈ സ്യൂഡോസദാചാരത്തില്‍‌നിന്നും, വേശ്യകളെ സാധാരണതൊഴിലാളികളായിത്തന്നെ കണ്ടിരുന്ന, ലൈംഗികതയ്ക്ക് അയിത്തം കല്‍‌പ്പിക്കാതിരുന്ന, യഥാര്‍‌ത്ഥ ഭാരതീയസദാചാരബോധത്തിലേക്കായിരിക്കും ഒരു പക്ഷേ നമുക്കു തിരിച്ചുപോകേണ്ടത്.

Radheyan said...

ഭാരതീയമായി ഒരു സംസ്കാരിക കോഡ് ഉള്ളതായി തോന്നുന്നില്ല.വിക്റ്റോരിയന്‍ സദചാരവും ഒരു പക്ഷേ ആര്യന്‍ സദാചാരവും ഒക്കെ ചേര്‍ന്ന അവിയല്‍ പരുവമാണ് നമ്മുടെ സദാചാര ചിന്തകള്‍.
ലൈംഗീകതയെക്കുറിച്ച് ഏറ്റവും നല്ല ഗ്രന്ഥങ്ങള്‍ വന്നത് ഭാരതത്തില്‍ നിന്നാണ്.ഏകപത്നീവ്രതനായ രാമനും പതീവ്രതാരത്നമായ സീതയും മാത്രമല്ല,സ്നേഹോത്സവത്തിന്റെ ഉപജ്ഞാതാ‍വായ കൃഷ്ണനും ശരീരം എന്ന ആയുധം ഉപയോഗിച്ച് 5 സഹോദരന്മാരെ ഒരുമിപ്പിച്ച് നിര്‍ത്തി ഒരു യുദ്ധം ജയിച്ച പാഞ്ചാലിയും ഭാരതീയ ഇതിഹാസത്തിന്റെ ഭാഗം തന്നെ.
സ്നേഹത്തെ തെറ്റായും ലൈംഗീകതയെ പാപമായും കാണുന്ന വികലമായ കാഴ്ച്ചപ്പാടും അന്യന്റെ കിടപ്പറയീലേക്ക് എത്തി നോക്കാനുള്ള പ്രവണത്യും തീരാതെ നമ്മുടെ സമൂഹത്തിന്‍ ഇന്നത്തെ അവസ്ഥയില്‍ നിന്ന് രക്ഷയില്ല.

ചില നേരത്ത്.. said...

കൌമാരത്തിന്റെ തുടക്കത്തിലുണ്ടാകുന്ന ലൈംഗികപരമായ ജിജ്ഞാസ വഴിയാണ്, ആദ്യം കൊച്ചുപുസ്തകങ്ങളിലും പിന്നെ വീഡിയോകാസറ്റിലേക്കും എന്റെ തലമുറ എത്തിപെട്ടത്. പഴകി ദ്രവിച്ച മുദ്രാവാക്യമാണെങ്കിലും ലൈംഗിക വിദ്യാഭ്യാസം ഹൈസ്കൂള്‍ തലം തൊട്ട് ആരംഭിക്കുക എന്നത് വളരെ പ്രാധാന്യമുള്ളത് തന്നെയാണ്.പ്ലസ്ടു വിന് പഠിക്കുന്ന കാലത്ത് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ലൈംഗിക വിദ്യാഭ്യാസ സംബന്ധിയായ നടത്തിയ ക്ലാസില്‍ ഞങ്ങള്‍ ആണ്‍പിള്ളേര്‍ സംശയവും അതിന്റെ മേല്‍ സംശയവും ഒക്കെയായി സംതൃപ്തരായപ്പോള്‍ പെണ്‍കുട്ടികള്‍ തലയും ഡെസ്കില്‍ വെച്ച് നാണിച്ചിരിക്കുകയായിരുന്നു. അത്തരത്തിലല്ലാതെ തികച്ചും മന:ശാസ്ത്രപരമായ സമീപനം വഴി തന്നെ വേണം ഇത്തരം വിദ്യാഭ്യാസരീതികള്‍ നടപ്പില്‍ വരുത്തേണ്ടത്.ഇത് വഴി നല്ലൊരു ശതമാനം വിദ്യാര്‍ത്ഥി സമൂഹത്തെ തെറ്റായ വഴികളില്‍ നിന്നും മോചിപ്പിക്കാനാവും.
വിദ്യാഭ്യാസ വിചക്ഷണര്‍, ലൈംഗിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവത്തിന് ചെറുവിദ്യാര്‍ത്ഥിസമൂഹത്തെയെങ്കിലും നൂതനമായ, ആരോഗ്യകരമായ ആശയങ്ങള്‍ പഠിപ്പിക്കുക വഴി ഗിനിപന്നികളാക്കേണ്ടിയിരിക്കുന്നു.
കാലികപ്രസക്തമായ ലേഖനത്തിന് വളരെ നന്ദി.

ശാലിനി said...

നിത്യാ,

ദേവന്റെ കമന്റ് ആണ് എനിക്കും പറയാനുള്ളത്. കേരളത്തില്‍ ഇത്രയധികം ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായി പലരും പറയാറുള്ളത് ബോംബേയിലെ പോലെ ഒരു ചുവന്ന തെരുവ് ഇവിടെ ഇല്ലാത്തതാണെന്ന്.

എനിക്കു തോന്നുന്നത്, ഇന്ന് കേരളം എല്ലാതരത്തിലും അധപതിച്ചുപോയി എന്നാണ്. ഇപ്പോള്‍ പത്രങ്ങള്‍ വായിക്കാറില്ല ഞാന്‍. പൈങ്കിളി മലയാള ചാനല്‍ ന്യൂസ് കാണലും നിര്‍ത്തി. അതുകൊണ്ട്, ഇതുപോലെയുള്ള വാര്‍ത്തകള്‍ വരുമ്പോള്‍, പ്രതികരിക്കാനാവാതെ ഉള്ളില്‍ വീര്‍പ്പുമുട്ടേണ്ടിവരുന്നില്ല. ഇതൊരുതരം ഒളിച്ചോടലാണെന്നറിയാം.
(ഈ സീരിയലുകള്‍ ബാന്‍ ചെയ്യാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലേ, എന്റെ 68 വയസായ അമ്മ സീരിയലിന്റെ സമയം അനുസരിച്ചാണ് ജീവിക്കുന്നത്, അതിലെ ഓരോ ദിവസത്തേയും കഥ അനുസരിച്ചാണ് അമ്മയുടെ പെരുമാ‍റ്റങ്ങള്‍)

krish | കൃഷ് said...

സമൂഹത്തിലെ ലൈംഗിക അരാജകത്ത്വത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ഒരു കാര്യം വിട്ടുപോയെന്നു തോന്നുന്നു. മുംബൈ പോലുള്ള മഹാനഗരങ്ങളില്‍ ബാര്‍ ഗേളായി ജോലി ചെയ്തിരുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ അതിനു വിലക്കു വന്നപ്പോള്‍, 75% ശതമാനവും (ബാര്‍ ഗേള്‍സ്‌) വേശ്യാവൃത്തിയിലേക്കോ അതിനു സമാനമായ സെക്സ്‌ മസ്സാജ്‌ വൃത്തിയിലെക്കോ തിരിഞ്ഞു. ഈ ബാര്‍ ഗേള്‍ ജോലിക്ക്‌ മിക്കവരും സ്വമനസ്സാലെ വന്നവരാണ്‌, കൂടുതല്‍ പണം മോഹിച്ചും, മോഡലിംഗ്‌, സീരിയല്‍, സിനിമ തുടങ്ങിയവിലേക്ക്‌ കടക്കാമെന്ന മോഹത്തോടും.
പിന്നെ എക്സിബിഷനിസം, പ്രത്യേകിച്ചും ഫീമെയില്‍ എക്സിബിഷനിസം, നമ്മുടെ സമൂഹത്തില്‍ ഈയിടെയായി കൂടുന്നില്ലെന്ന്‌ പറയാനാവുമോ.
ഈ അരാജകത്ത്വത്തിന്‌ പുരുഷനും (എല്ലാവരുമല്ല), ഒരു പരിധിവരെ കുറച്ചു സ്ത്രീകളും (നേരിട്ടല്ലെങ്കിലും) ഉത്തരവാദികളല്ലേ.

കൃഷ്‌ | krish

Radheyan said...

നമ്മുടെ വര്‍ത്തമാനകാല സദാചാരസങ്കല്‍പ്പങ്ങള്‍ തകര്‍ക്കുകയാണ് പ്രധാനം
1. കന്യകാത്വം- ആണിനില്ലാത്ത കന്യകാത്വം പെണ്ണിന് ആവശ്യമുണ്ടോ.കന്യകനാല്ലാത്ത ഒരുവന്‍ ആദ്യരാത്രിയില്‍ രക്തസാക്ഷിയാകണം എന്നു വാശിപിടിക്കുന്നതിലെ പോള്ളത്തരം പെണ്ണുങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം.
2.Immoral Traffic Provisions:ഞാനും അയലത്തെ സുന്ദരിയും കൂടി ഉഭയസമ്മതപ്രകാരം ഒരു ഹോട്ടല്‍ മുറിയില്‍ ഇരുന്നോ കിടന്നോ സ്നേഹിച്ചാല്‍ പോലീസിനെന്താ കാര്യം,സമൂഹത്തിനെന്താ കാര്യം.
3.പ്രായപൂര്‍ത്തിയാകുമ്പോള്‍ മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എട്ടാം ക്ലസിനു മുന്‍പ് ബയോളജിയില്‍ പഠിപ്പിക്കണം.
4.അണ്ഡവും ബീജവുമായി സംയോജിക്കുമ്പോള്‍ റീപ്രൊഡക്ഷന്‍ നടക്കുന്നു എന്ന് പൊതുവില്‍ പറയാതെ എങ്ങനെ അത് നടക്കുന്നു എന്നു കൂടി ക്ലാസുകളില്‍ വിശദീകരിക്കണം.
ഇന്ത്യന്‍ കോഫി ഹൌസില്‍ നല്ല മസല ദോശകിട്ടും.എനിക്ക് മസാലദോശ ഇഷ്ടമാണെന്നു കരുതി ഹോട്ടലുകാരന്റെ അനുമതി കൂടാതെ അത് എടുത്ത് കഴിക്കാനാവില്ല.വിശപ്പും ദാഹവും പോലെ ഒരു ശാരീരിക ആവശ്യം മാത്രമാണ് ലൈംഗീകത എന്ന് മനസ്സിലക്കുന്നിടത്ത് ഇത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ അവസാനിക്കേണ്ടതാണ്.

ഒന്നു കൂടി, അത് മാധ്യമങ്ങളുടെ സ്മാര്‍ത്തവിചാരമാണ്.ഒരു ദിവസം ഒരു പീഡനമെങ്കിലുമുണ്ടാ‍കേണ്ടത് അവരുടെ ആവശ്യമായി തീര്‍ന്നിരിക്കുന്നു.ലോകത്ത് നല്ല മാതൃകകള്‍ ഉണ്ടായിട്ടും മനോരമയുടെ നാറിയ മഞ്ഞപത്രശൈലി പിന്തുടരാനാണ് ന്യൂസ് ചാനലുകള്‍ക്കും പഥ്യം.ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും....

നിത്യ said...

ഇത്രയുമൊക്കെ നമ്മള്‍ സൗഹാര്‍ദ്ദപരമായി ചര്‍ച്ചചെയ്തിട്ടും വഞ്ചി എങ്ങും എത്തിച്ചേര്‍ന്നില്ല. ഇതുതന്നെയാണ്‌ നമ്മളുടെ കുഴപ്പവും. നമ്മുടെ (പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി പറഞ്ഞ) "അവിയല്‍ സംസ്കാര"ത്തില്‍ വന്നുപെടാത്ത അന്യസംസ്കാരങ്ങളുടെ എസ്സന്‍സ്‌ ഒന്നുമില്ലെന്ന്‌ പറയാം. ഭാരതീയത തന്നെ ഒരു അവിയലായിരിക്കെ, വിദേശീയതയുടെ തള്ളിക്കയറ്റം തടയാനുമാവില്ല. ആഗോളവല്‍ക്കരണം നല്‍കിയ നിരവധി ഗുണങ്ങള്‍ക്കപ്പുറം അവയുടെ മറുപുറം നല്‍കുന്ന 'കുമാര്‍ഗ്ഗ'ങ്ങളോടാണ്‌ നമ്മുടെ പുതുതലമുറയ്ക്ക്‌ താല്‍പര്യം. വിദ്യാഭ്യാസ പരിഷ്കാരമെന്നതു പോലും, സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളെ മാത്രമേ ലക്ഷ്യമാക്കുന്നുള്ളുവെങ്കില്‍ പ്രശ്നം ഇനിയും ഭീകരമാവും. 'സിലബസ്‌' പരിഷ്കരിക്കലില്‍ നമ്മുടെ ചര്‍ചാവിഷയത്തിലൂന്നിയ ഒരു 'പുതു വഴക്കം' സൃഷ്ടിക്കാനയില്ലെങ്കില്‍ ഈ വഞ്ചി ഇനിയും തിരുനക്കര കടവില്‍ തറഞ്ഞു കിടക്കുമെന്നകാര്യത്തില്‍ സംശയമില്ല. അതിനുള്ള ധീരത നമ്മുടെ സര്‍ക്കാരുകള്‍ക്ക്‌ ഉണ്ടാവുകയാണ്‌ ആദ്യം പെയ്യേണ്ടുന്ന ചാട്ടല്‍ മഴ. അതിനായി കാത്തിരിക്കാം. ഒപ്പം, ഇത്തരം ചര്‍ച്ചകള്‍ 'അസഭ്യ'മാണെന്ന ചിന്തയെത്തന്നെ കുടഞ്ഞെറിയേണ്ടതുണ്ട്‌. ഇത്‌ സ്വയം പല്ലുകുത്തി നാറ്റുന്ന കളിയല്ല സ്നേഹിതരേ, വലിയൊരു അഴുക്കുചാലിനെ തുറന്നുവിട്ട്‌ അവിടെ ശുദ്ധജലം നിറയ്ക്കുന്ന വളരെ ഗൗരവമുള്ള പരിശ്രമമാണ്‌. അത്‌ മനസ്സിലാവണമെങ്കില്‍... മനസ്സിന്റെ വാതില്‍ മലര്‍ക്കെയൊന്ന്‌ തുറന്നിടണം.

ദേവന്‍ said...

നിത്യേ,
ബലാത്സംഗങ്ങള്‍, സ്ത്രീകള്‍ക്ക്‌ (പുരുഷന്മാര്‍ക്കും) എതിരേയുള്ള അക്രമങ്ങള്‍, പൂവാല ശല്യം, സ്ത്രീക്കെതിരേയുള്ള പക്ഷപാതപരമായ നിലപാട്‌ എന്നിവ നമ്മള്‍ ടോളറേറ്റ്‌ ചെയ്യുന്നതിന്റെ നൂറിലൊരംശം പോലും പാശ്ചാത്യര്‍ സഹിക്കില്ല. മോശമായൊന്നു നോക്കിയാല്‍ കൂടി അത്‌ അപരാധമാണെന്ന് വിളിച്ചു പറയാന്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്നും തുടങ്ങുന്നു അവിടെ. നമ്മുടെ ഇടയില്‍ ഇതിങ്ങനെ കൂടി നില്‍ക്കുന്നത്‌ പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നു കയറ്റം കൊണ്ടല്ല, നമ്മുടെ മനോഭാവം "പട്ടി കടിച്ചതല്ല, വെളുത്തേടം കണ്ടതാ കുഴപ്പം" എന്ന രീതിയില്‍ ആയതുകൊണ്ടാണ്‌.

ഈ മനോഭാവം പുരുഷന്റെതോ സ്ത്രീയുടേതോ മാത്രമല്ല, ജനതയുടെ മൊത്തതിലേതാണ്‌. അപ്പനിലും അമ്മയിലും അദ്ധ്യാപകനിലും പോലീസിലും ന്യായാധിപനിലും ഒക്കെ സമൂഹം കുത്തിവച്ച ഈ പട്ടി-വെളുത്തേടം റൂള്‍ ആദ്യം മാറണം.
അത്‌ മാറാത്തിടത്തോളം കാലം കൂത്തുകാണാന്‍ പോയപ്പോള്‍ പിറകേ കൂടിയ നാദാപുരത്തങ്ങാടിയിലെ തെമ്മാടിക്കൂട്ടത്തിനു നേരേ ഒരുത്തി വാളോങ്ങിയെന്ന കഥ കേള്‍ക്കുമ്പോള്‍ അവള്‍ക്കെന്തെങ്കിലും രഹസ്യക്കാരനുണ്ടോ അവളുടെ കെട്ടിയോന്‍ ഒരു കഞ്ഞിക്കുഞ്ഞിരാമനാണോ എന്നൊക്കെ അല്ലെങ്കില്‍ നമ്മളറിയാതെ ആലോചിച്ചു പോകും.

Unknown said...

ഞാനും അയലത്തെ സുന്ദരിയും കൂടി ഉഭയസമ്മതപ്രകാരം ഒരു ഹോട്ടല്‍ മുറിയില്‍ ഇരുന്നോ കിടന്നോ സ്നേഹിച്ചാല്‍ പോലീസിനെന്താ കാര്യം,സമൂഹത്തിനെന്താ കാര്യം.?

രാധേയന്‍ ചേട്ടാ... ഇത് എന്റേയും ചോദ്യമാണ്.

വിശപ്പും ദാഹവും പോലെ ഒരു ശാരീരിക ആവശ്യം മാത്രമാണ് ലൈംഗീകത എന്ന് മനസ്സിലക്കുന്നിടത്ത് ഇത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ അവസാനിക്കേണ്ടതാണ്. അവിടെയാണല്ലോ പ്രശ്നം. കുമാറേട്ടന്റെ ‘മറക്കല്ലേ‘ പരസ്യം വന്നാല്‍ വിമ്മിഷ്ടപ്പെടുകയും പത്താം തരക്കാരന്‍ പയ്യനോട് “മോനേ അഛനൊരു ഗ്ലാസ് വെള്ളം കൊണ്ട് വന്നേ” എന്ന് പറയുകയും ചെയ്യുന്നിടത്ത് അത് തുടങ്ങുന്നു.

ഇത് എന്തോ ഒരു വമ്പന്‍ രഹസ്യ സ്വഭാവമുള്ള സംഭവമാണ് എന്ന ചിന്ത മനസ്സില്‍ വളരുന്ന കുട്ടികള്‍ ഒരു തുടക്കമാണ്.സമൂഹത്തിന്റെ ഈ അടഞ്ഞ ചിന്താഗതി പിന്നീട് പുറത്ത് വരുന്നത് ‘മഞ്ഞോരമ’കളില്‍ കൂടെയാവും.

ദേവന്‍ said...

ഒരു സുന്ദരിയും സുന്ദരനും കൂടെ കുറച്ചു സമയം ചിലവിടുന്നത്‌ പണ്ടേ ഇന്ത്യയില്‍ നിയമവിധേയമാണു ദില്‍ബൂ. അതിന്റെ പേരില്‍ പണം കൊടുക്കല്‍, സുന്ദരിയുടെ സമ്മതമില്ലാതെ അതിനു ശ്രമിക്കല്‍ (സുന്ദരനാണു സമ്മതമില്ലാത്തതെങ്കില്‍ അതിനു ശിക്ഷയില്ല, വേണമെങ്കില്‍ ശാരീരികമായ പരിക്കേല്‍പ്പിച്ചെന്നോ മറ്റോ വകുപ്പുകള്‍ തിരയേണ്ടി വരും) സമ്മതദാനത്തിനുള്ള പ്രായമാകാത്തവരെ പ്രേരിപ്പിക്കല്‍ എന്നിവകകകളാണ്‌ നിയമത്തിന്റെ മുന്നില്‍ തെറ്റ്‌. പക്ഷേ സമൂഹം പട്ടി വെളുത്തേട റൂള്‍ പ്രകാരം പുറത്തറിഞ്ഞാല്‍ പെണ്ണിനെ വൃത്തികെട്ടവളെന്നു വിളിക്കും അതാണു ദാറ്റ്‌.

Unknown said...

ദേവേട്ടാ,
ഈ സൌന്ദര്യമുള്ളവരുടെ ഓരോ പ്രോബ്ലംസേ.... :-)

നിത്യ said...

ഞാന്‍ നോക്കിയിട്ട്‌ അത്രവലിയ ഗ്ലാമറൊന്നും തോന്നുന്നില്ലല്ലോ ദിലേട്ടാ! എന്നുമത്രമല്ല, സീരിയലുകളിലെവിടെയോ ചിലപ്പോള്‍ കണ്ടിട്ടുള്ള ഒരു 'യുവ വില്ലന്‍' ലുക്കാണ്‌ താങ്കള്‍ക്ക്‌. ഏത്‌ സുന്ദരിയണാവോ അയലത്ത്‌ ഒത്തുവന്നിട്ടുള്ളത്‌? അങ്ങനെയാണെങ്കില്‍ നേരാംവണ്ണ്‍നം വല്ല ചരടോ ചങ്ങലയോ കെട്ടി കൂടെ പൊറുപ്പിക്കാന്‍ നോക്കണേ. എന്നാലും ഇത്ര ചീപ്പാവാന്‍ ഈ ദിലേട്ടനെങ്ങനെ കഴിയും....? ആള്‍ അസുരനണെങ്കിലും, ദേവകലയാണല്ലോ മുഖത്ത്‌ ഒട്ടിച്ചു വെച്ചിരിക്കുന്നത്‌! ദീര്‍ഘായുഷ്‌മാന്‍ ഭവഃ.

ദേവേട്ടന്‍ പറഞ്ഞ കാര്യം ഒരു വലിയ സത്യമാണ്‌. പെണ്ണിനെ
തേവിടിശ്ശിയെന്ന്' വിളിക്കുന്നവര്‍ തന്നെ പങ്കാളിയായ ആണിനെ എങ്ങനെയും ജാമ്യത്തിലിറക്കി, തോളിലെടുത്ത്‌ ആഹ്ലാദപ്രകടനം നടത്തി 'പുലി' എന്നൊരു ബിരുദവും നല്‍കും. അതാണ്‌ ദുരവസ്ഥ.

Unknown said...

മോളേ നിത്യേ,
ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ? ആരാധികമാരുടെ ശല്ല്യം കാരണം പൊറുതിമുട്ടി ഫോട്ടോഷാപ്പില്‍ കയറ്റി പണിത് വികൃതമാക്കിയ ഫോട്ടോയല്ലേ ഇത്. എന്റെ അയലത്തെ സുന്ദരിയാണ് ഒത്തതെങ്കില്‍ ചരടൊന്നും മതിയാവില്ല കയറ് തന്നെ വേണ്ടി വരും. :-)

എന്നാലും ഇത്ര ചീപ്പാവാന്‍ ഈ ദിലേട്ടനെങ്ങനെ കഴിയും....? അത് ശരിയാണല്ലോ.. എങ്ങനെ കഴിയും? സീരിയല്‍ വില്ലനാവാനുള്ള ഓരോ പാടേയ്.. :-)

Anonymous said...

നിത്യേടേ കമ്പ്യൂട്ടറിന്റെ കുഴലു തപ്പി പോവുമ്പോള്‍, വേറേയും കുറേ ബ്ലോഗ്ഗോഴ്സ്‌ ഉപയോഗിയ്ക്കുന്ന മിഷീനായിട്ട്‌ തോന്നുന്നു. എന്നാല്‍ കെയ്ഫൊട്ട്‌ അല്ലാ എന്നും ഫോണിന്റെ തലയ്കല്‍ നിന്ന് പറയുന്നു. എല്ലാരും കൂടി അല്ലെങ്കില്‍ ഒരാളുതന്നെയുള്ള വല്ല സംസ്കാരശൂന്യശാലയാണോ?

നിത്യസാറു ഉടുക്കണത്‌ പാവാടയും ബ്ലൗസുമോ അതോ പാന്റും ഷര്‍ട്ടുമോ? എതെങ്കിലും ഒന്ന് മതി എന്നെ. തുണിയ്ക്‌ ഒക്കെ ഫയങ്കര വിലയാ ഇപ്പോ.

Anonymous said...

സുഹൃത്തേ,
ബ്രിട്ട്‌നി സ്പിയ്യേഴ്യ്സ്സിനെ കൊന്ന് കൊലവിളിച്ചതു കണ്ടു. അവള്‍ എന്റെ അമ്മായീടെ മോളോ, ഞാന്‍ ആരാധക്നോ അല്ലാ. എന്നാലും ഒരു കാര്യം അറിയിക്കാനുണ്ട്. ഇന്നത്തെ പല പോപ്പ്/റോക്ക് കലാകാരികളും വന്നിട്ടുള്ളത് ശരീരസൌന്ദര്യം,മികച്ച് കോര്‍ഡിനേറ്റിഗ് സെക്രട്ടറിമാര്‍ അഥവാ പ്രോഗ്രാം അറേഞ്ചേഴ്സ് , ഇത്തി പാട്ട് ഇവ കൊണ്ടാണ്.
പക്ഷേ 5-)0 വയസ്സില്‍ “Disny Land" Parkല്‍ പാട്ട് പാടി നൃത്തം വെച്ച ഒരു കുരുന്നു ബാലികയുണ്‍ടായിരുന്നു 20 വര്‍ഷം മുന്‍പ്, അവളുടെ പേരും “ബ്രിട്ട്‌നി സ്പിയ്യേഴ്യ്സ്“ എന്നായിരുന്നു. ഒരു കാര്യം തുറന്നങ്ങോട്ട് ചോദിക്കട്ടേ എന്റെ പെങ്ങളേ. “മൊറാലിറ്റി”യ്ക്ക് ഒരു ഡെഫനിഷന്‍ തരാമോ? 2007മുതല്‍ അപ്രകാരം ജീവിക്കാനാ? എന്താ? കാമസൂത്രം എഴുതി, ദേവദാസിക്കൂത്താട്ടം നടത്തി, മുച്ചൂടും സംബന്ധവും അസംബന്ധവും, മോഹിനിയാട്ടവിരുന്നുകളും ഒക്കെയായി കഴിഞ്ഞതായിരുന്നു നമ്മള്‍. സെമിറ്റിക് മതങ്ങള്‍ ആണ് ഈ വിലക്കുകള്‍ കൊണ്ട് വന്നത്

ലോനപ്പന്‍

Anonymous said...

“പനിമതീ..മുഖീ ബാലേ..പത്മനാഭാ..ഇന്നെന്നില്‍
കനിവില്ലാതെയായ് കാമന്‍ പാരമെയ്യുന്നു,
മദിരാക്ഷീ ഞാന്‍ എന്തു ചെയ്യാവൂ....”
സ്വാതിതിരുന്നാല്‍ കൃതിയാണ്. പച്ച മലയാളത്തില്‍ പരഞ്ഞാല്‍
“ഇന്ന് ഭയങ്കര മൂഡ്, ന്റെ പത്മനാഭാ, വെള്ളടിച്ചിട്ടും അത് തീരണില്ലല്ലോ എന്ന്.
അന്ന് ഇതുപാടി മോഹിനിയാട്ടം ആടി.
ഇതല്ലേ ആ മനസികരോഗി(എന്നു നിങ്ങള്‍ മുദ്ര കുത്തിയ) കൊച്ചും വിളിച്ചു പറഞ്ഞത്.

ലോനപ്പന്‍

കാളിയമ്പി said...

ശ്ശെ..ഇതിപ്പഴാണല്ലോ കണ്ടത്..അല്ലെങ്കില്‍ കമന്റുകളിട്ട് രസിയ്ക്കാമായിരുന്നു..ടാ പൊന്നപ്പാ..നിന്റെ കയ്യിലെന്റെ വിലാസമുള്ളതല്ലേ..ഒന്ന് പറഞ്ഞൂടാരുന്നോ..ഇവിടെയൊരു സദാചാര ചര്‍ച്ച നടക്കുന്നെന്ന്..

എന്തായാലും രാ‍ധേയനും പൊന്നപ്പനും ദേവേട്ടനുമൊക്കെ പറഞ്ഞത് ശരി തന്നെയാണ്. ഒരു പുരുഷന്‍ എന്ന നിലയില്‍ ഒരാള്‍ സ്ത്രീ ദേഹത്തിന്റെ ഏളുപ്പം കിട്ടാവുന്ന രൂപങ്ങള്‍ തേടിപ്പോകുന്നുണ്ടെങ്കില്‍ അത് പൊതുവേ സ്ത്രീ ദേഹം ..(അല്ലെങ്കില്‍ അതിനെ വികാരമില്ലാതെ നോക്കിയാല്‍ കാമശമനോപാധി എന്നു വിളിയ്ക്കാം)..കിട്ടാന്‍ പാടാണെന്നുള്ളത് കാരണമാണ്.പക്ഷേ എന്തുകൊണ്ട് സ്ത്രീ ?

തിരിച്ച് അപ്പൂപ്പന്മാരും കൊച്ചന്മാരുമൊന്നും എന്തുകൊണ്ട് സ്ത്രീകളാല്‍ ആക്രമിയ്ക്കപ്പെടുന്നില്ല..അങ്ങനെ വന്നാലല്ലേ ഒരു ഇക്വാലിറ്റിയുള്ളൂ..

അപ്പം സ്ത്രീ എന്നതുപോലെ പുരുഷ വേശ്യാലയങ്ങളും ഉണ്ടാകണം..അവിടെയേ അത് ആരോഗ്യകരമാണെന്ന് വരൂ..

(സ്ത്രീ പലരില്‍ നിന്ന് രതി ആഗ്രഹിയ്ക്കുന്നില്ലെന്നും സുരക്ഷിതത്വമാണ് അവരുടെ ആവശ്യമെന്നുമൊക്കെ പറയരുത്..ഒന്നാം വര്‍ഷ മനശാസ്ത്ര പരീക്ഷകള്‍ക്ക് കൊള്ളാം:)

പിന്നെ ഇപ്പം നിലനില്‍ക്കുന്നതു പോലെ സമൂഹം നിലനിന്ന് പോകട്ടേ എന്നു വയ്ക്കുകയാണെങ്കില്‍ അംഗീകൃത വേശ്യാലയങ്ങള്‍ തന്നെ മാര്‍ഗ്ഗം.ഒരു അത്യാവശ്യ സാത്താന്‍ എന്നത് പോലെ(പരിഭാഷ എങ്ങനുണ്ട്?)

അപ്പഴും നമ്മടേ സദാചാരം തീര്‍ന്നില്ലല്ലാ...ഇപ്പം സമയം കിട്ടുമ്പോഴെല്ലാം ഫ്രെണ്ട്സ് എന്നൊരു സീരിയലിന്റെ ഡീ വീ ഡീ കാണലാണ് പണി എന്നതുകൊണ്ട് (അഡിക്ഷനായി:) പറയുന്നതല്ല..കണ്ടവര്‍ക്കറിയാമാരിയ്ക്കും..
പലരുടെ കൂടെയും കിടന്ന് അവന്റെ കിടപ്പെങ്ങനെ എന്നൊക്കെ നോക്കി കൊള്ളാമെങ്കില്‍ കൊള്ളാം എന്നൊക്കെ പറഞ്ഞ് അവനെ/അവളെ തഴഞ്ഞ് അടുത്തവന്റെ ടേസ്റ്റ് നോക്കി(യാദാര്‍ത്ഥ ജീവിതത്തില്‍ അതുപോലൊന്നും ഞാന്‍ കണ്ടിട്ടില്ല കേട്ടാ..)ആണ് സായിപ്പതില്‍ അവസാനം ഒരു മാര്യേജ് സംഘടിപ്പിയ്ക്കുന്നത്. അത് നാലാം പക്കം ഡൈവോര്‍സ്..മൈ വൈഫ് ഈസ് എ ലെസ്ബിയന്‍..ന്നൊക്കെ നെലോളിച്ചോണ്ട് നടക്കുന്ന റോസ്സിനെ ഓര്‍ക്കുന്നു..ന്തായാലും അതിലൊരു കുഞ്ഞുണ്ട്..ഈ റോസ്സിന്റേയും അയാളുടെ ലെസ്ബിയന്‍ ഫാര്യേടേം കുട്ടി....അതില്‍ത്തന്നെ മറ്റൊരു കഥാപാത്രത്തിന്റെ അച്ചന്‍ ഗേ..ഗോ ആണ്..അയാള്‍ക്ക് അതിന്റെ കെറുവ്..അപ്പം പറഞ്ഞ് വന്നത്..സദാചാരമൊന്നുമില്ലാതെ എന്റെ ഫാദര്‍ (അച്ചന്തന്നേ) മദറുമാര്‍ അതുപോലെ തോന്നിയ പോലൊക്കെ ജീവിച്ചിരുന്നേല്‍..ദേഷ്യം വന്നപ്പോള്‍ എന്റച്ചനെ കളഞ്ഞിട്ട് എന്റമ്മ പോയിരുന്നേ..ഞാനിന്നില്ല..ആ സ്നേഹമില്ല..അവിടെയെനിയ്ക്ക് സദാചാരം എന്ന മറയാണ് - മുഖം മൂടിയാണ് കെട്ടുറപ്പുള്ള നല്ല ഒരു കുടുംബത്തിനെ തന്നത്.

വിവാഹത്തിനെപ്പറ്റിയൊക്കെ സംസാരിച്ചപ്പോ
എന്റെ വിവാഹം നടത്തിത്തരുന്നത് മാതാപിതാക്കള്‍ ആണെന്ന് ഞാന്‍ പറഞ്ഞപ്പോ എന്റെയൊരു മാദം അമ്മ സ്നേഹിത കരഞ്ഞു..(കാമുകിയല്ല സ്നേഹിതയാണേ:) വിരഹത്തിനാലല്ല)

അമ്പരന്ന് കാര്യം തിരക്കി..

എന്നെ പതിനാറ് വയസ്സിനു ശേഷം എന്തുചെയ്യുന്നു എന്നുപോലും തന്ത തള്ളമാര്‍ തിരക്കിയിട്ടില്ല..നീ‍യെന്ത് ഭാഗ്യവാനാണ് കാളിയമ്പീ ന്ന് മറുപടി..അതോര്‍ത്ത് കരഞ്ഞതാണ്.

അവര്‍ പറഞ്ഞപ്പോഴാണ് ശല്യമായി തോന്നിയിരുന്ന ഇടപെടലുകളില്‍ കാര്യമുണ്ടെന്ന് എനിയ്ക്ക് തോന്നിത്തുടങ്ങിയത്.

അപ്പോ നമുക്ക് പൊട്ടിപ്പോവുമെന്നൊക്കെ തോന്നുന്ന നിമിഷങ്ങളില്ലേ..ആരെയെങ്കിലും കാമപൂര്‍ത്തീകരണത്തിന് വേണം എന്നൊരു ലൈനില്‍?..അങ്ങനെയാണെങ്കില്‍ എന്തു ചെയ്യും?

പലതും ചെയ്തു പോകും..അതുറപ്പാ...ആ അതു മാത്രം അറിയില്ല..കടുക്കാ വെള്ളം വല്ല ഫലവും തരുമോ ആവോ?:)

നിത്യ said...

പണ്ടൊക്കെ എനിക്കിഷ്ടം ഒളിപ്പോരായിരുന്നു. ചെഗുവേരയുടെ ഡയറി തലയണയ്ക്കു കീഴെ ഉണ്ടാകുമായിരുന്നു. പിന്നെ ആ ചിന്തകളെ 'യതി'യുടെ സ്വാധീനം അപ്രധാനമാക്കി. വിഷയത്തെ സ്പര്‍ശിക്കാതെ 'അനോണിത്തങ്ങളുമായി' വരുന്നവര്‍ പറയുന്നത്‌ സ്വീകരിക്കാനോ ഉപേക്ഷിക്കാനോ ഇപ്പോള്‍ തെല്ലും മടിയില്ല.

'ലൈംഗിക'മെന്ന പേരുതന്നെ മഹാശ്ചര്യമായിരിക്കുന്നു. ഒരു ഇ-മയില്‍ വിലാസം പോലും പ്രസിദ്ധീകരികാന്‍ വൈമനസ്യമുള്ളവര്‍ മറ്റുള്ളവരുടെ വേഷധാരണത്തെക്കുറിച്ച്‌ ആശങ്കപ്പെടുന്നതില്‍ എന്താണൊരു മാന്യത? ഞാനിപ്പോള്‍ ഒന്നരയും മുണ്ടുമാണ്‌ ധരിച്ചിരിക്കുന്നത്‌. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ചൂരിദാറിലാവും. തുണിയുടെ വലിപ്പത്തിലും വിലയിലുമല്ലല്ലോ ലൈംഗികമേ... കാര്യമിരിക്കുന്നത്‌! അത്‌ എന്താവശ്യത്തിനായി ഉപയോഗിക്കുന്നു എന്നതിലല്ലേ? (തങ്കളുടെ അടക്കാനാവാത്ത ഈ വിജ്ഞാനതൃഷ്ണയില്‍ എനിക്ക്‌സന്തോഷമുണ്ട്‌.)

'ലൈംഗിക'ത്തിനു പിന്നാലേ ആഹ്ലാദഭരിതനായി വന്ന 'ലോനപ്പന്‍'ചേട്ടന്‍ പറഞ്ഞതില്‍ കുറേ സത്യമുണ്ട്‌. 20 വര്‍ഷം മുന്‍പ്‌ അവള്‍ ഒരു കുഞ്ഞായി ആടിപ്പാടിയതും, ഇപ്പോള്‍ ആടിപ്പാടുന്നതുമായ രീതികള്‍ തികച്ചും വ്യത്യസ്തമല്ലേ? സംഗീതം ആലപിക്കുന്നതിനാണോ, അപ്പോഴത്തെ ഉടല്‍പ്രദര്‍ശനത്തിനാണോ വേദിയില്‍ പ്രാധാന്യം? നിശ്ചയമായും പാട്ടിനു തന്നെയാവണം.

എന്റെ പോസ്റ്റില്‍ പറഞ്ഞത്‌ സ്‌പിയേഴ്സിന്റെ കലാപ്രകടനത്തെക്കുറിച്ചല്ല. സ്വന്തം നഗ്നചിത്രങ്ങള്‍ വിലയ്ക്കുവാങ്ങി വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെയും അത്‌ ന്യായീകരിക്കാന്‍ എഴുന്നെള്ളിച്ച പൊള്ളത്തരങ്ങളെയുമാണ്‌. താങ്കള്‍ക്ക്‌ അവരോട്‌ അത്രയേറെ ദയതോന്നിയ സ്ഥിതിക്ക്‌ എനിക്കെതിരെ ഒരു മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാവുന്നതാണ്‌. അവരെ ന്യായീകരിക്കാനുള്ളത്ര സ്വാതന്ത്ര്യം താങ്കള്‍ക്കുള്ളത്‌ പോലെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ടാവുമല്ലോ?

പിന്നെ... സ്വാതിതിരുനാള്‍ കൃതിയുടെ വ്യാഖ്യാനം അസ്സലായി. പ്രത്യേകിച്ചും മലയാള പരിഭാഷ. മോഹിനിയാട്ടവും പോപ്പ്‌ സംഗീതവും കലയുടെ വ്യത്യസ്തങ്ങളായ മാതൃകകളാണെന്ന്‌ എനിക്ക്‌ തോന്നുന്നു. രണ്ടും ഒന്നിനൊന്ന്‌ വിപരീതവുമാണ്‌. സ്‌പിയേര്‍സിനെ ന്യായീകരിക്കാന്‍ സ്വാതിതിരുനാള്‍കൃതി! എത്ര നല്ല താരതമ്യപഠനം.

മൊറാലിറ്റി ഇനി ഞാന്‍ ക്ലാസ്സെടുത്തിട്ടുവേണോ ലോനപ്പന്‍ചേട്ടന്‌ മനസ്സിലാവാന്‍? താങ്കളോ മറ്റാരെങ്കിലുമോ എന്റെ സങ്കല്‍പ്പത്തിലുള്ള മൊറാലിറ്റിയുമായി സന്ധിചെയ്യണമെന്ന്‌ ഞാന്‍ വാശിപിടിച്ചിട്ടില്ല. എന്റെ വീക്ഷണം പറഞ്ഞെന്നേയുള്ളു. കൊള്ളുകയോ തള്ളുകയോ വായനക്കാരുടെ ഇഷ്ടം. വിഷയത്തിനുപുറത്തുള്ള ചര്‍ച്ചയ്ക്ക്‌ എനിക്ക്‌ താല്‍പ്പര്യവുമില്ല.


'ഇന്നലെ ചെയ്‌തൊരബദ്ധം
മൂഢര്‍ക്കിന്നത്തെയാചാരമാവാം,
നാളത്തെ ശാസ്ത്രമതാകാം,
അതില്‍ മൂളായ്ക സമ്മതം രാജന്‍' - എന്നുള്ള ആശാന്റെ വരികള്‍ ഉറക്കെ ചൊല്ലാന്‍ തോന്നുന്നു.

Anonymous said...

"ലൈംഗിക'ത്തിനു പിന്നാലേ ആഹ്ലാദഭരിതനായി വന്ന 'ലോനപ്പന്'ചേട്ടന് "======> ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ കൊചിന്‍‌ഹനീഫയോട് ചോദിച്ച ചോദ്യംവേണ്ടീവരും “എന്നെ കണ്ടാല്‍ തനിക്കു - - - - തോന്നുന്നുണ്ടോ?” എന്ന്

മോഹിനിയാട്ടവും പോപ്പ് സംഗീതവും കലയുടെ വ്യത്യസ്തങ്ങളായ മാതൃകകളാണെന്ന് എനിക്ക് തോന്നുന്നു.==> തന്റെ മാത്രം തോന്നല്‍

രണ്ടും ഒന്നിനൊന്ന് വിപരീതവുമാണ്. സ്പിയേര്സിനെ ന്യായീകരിക്കാന് സ്വാതിതിരുനാള്കൃതി! എത്ര നല്ല താരതമ്യപഠനം===> തീര്‍ച്ചയായും ആല്ല പെങ്ങളെ. ന്യായീകരണം അല്ലാ, അതൊക്കെ ഉദാത്തം എന്ന് കേട്ട് വാ പൊളിച്ചിരിക്കരുത് എന്ന് മാത്രം. സ്വതി ആടിപ്പാടിയാല്‍ തേനും പാലും, ബൃട്‌നിയ്ക്ക് കല്ലും കടന്നല്‍ കൂടും എന്നത് ചിറ്റമ്മനയം ആണ്

രണ്ടും ഒന്നിനൊന്ന് വിപരീതവുമാണ്. ==> ആരാണ് ഇവിടെ വിപരീത സംസ്കാരങ്ങളെ കം‌പയര്‍ സ്റ്റാര്‍ട്ട് ചെയ്തത്?

മൊറാലിറ്റി ഇനി ഞാന് ക്ലാസ്സെടുത്തിട്ടുവേണോ ലോനപ്പന്ചേട്ടന് മനസ്സിലാവാന്? താങ്കളോ മറ്റാരെങ്കിലുമോ എന്റെ സങ്കല്പ്പത്തിലുള്ള മൊറാലിറ്റിയുമായി സന്ധിചെയ്യണമെന്ന് ഞാന് വാശിപിടിച്ചിട്ടില്ല.=====> ക്ലാസ്സെടുക്കേണ്ടാ, ഒരിക്കലും സന്ധി ചെയ്യികയും ഇല്ലാ‍.

വിഷയത്തിനുപുറത്തുള്ള ചര്ച്ചയ്ക്ക് എനിക്ക് താല്പ്പര്യവുമില്ല===>അങ്ങിനെ തോന്നിയെങ്കില്‍ ആര്‍ക്കാണ് തെറ്റിയത്? എനിക്കാവും സംസയമില്ലാ.

"male shovnst pig" എന്നതിന്റെ സ്തീലിം‌ഗപദം ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ? ഒരത്യാവശ്യത്താണേയ്

chithrakaran ചിത്രകാരന്‍ said...

വളരെ പ്രസക്തമായ ലെഖനം.വായിച്ചു.... നന്ദി !!!
നല്ല അംഗീകൃത വേശ്യാലയങ്ങള്‍തന്നെയാണ്‌ ഏതൊരു സംസ്കാരസംബന്നമായ സമൂഹത്തിന്റേയും ആണിക്കല്ല്.
പക്ഷെ അത്‌ അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ട. നല്ല ആരൊഗ്യകരമായ വേശ്യാലയങ്ങള്‍ പഞ്ചായത്തുതോറും സ്ഥാപിച്ചാല്‍... പിന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ അണികളെ കിട്ടില്ല., മത സംഘടനകള്‍ക്ക്‌ ഭക്ത്തരെ കിട്ടില്ല., തീവ്രവാദികള്‍ക്ക്‌ ആരാച്ചാര്‍മാരെ കിട്ടില്ല., പണക്കാര്‍ക്കും,രാഷ്ട്രീയക്കാര്‍ക്കും ഗുണ്ടകളെ കിട്ടില്ല..... ഇത്തരം ധാരാളം പ്രശ്നങ്ങളുണ്ടാകുമെന്നതിനാല്‍ നമ്മുടെ നാട്ടില്‍ നക്ഷത്രവെശ്യാലയങ്ങളും, സീരിയല്‍ നിര്‍മാണവും, സിനിമപിടുത്തവും മാത്രമെ നടക്കു. കാശില്ലാത്തവര്‍ക്ക്‌ അയലത്തെ വീട്ടിലെയോ, സ്വന്തം വീട്ടിലേയോ പിഞ്ചുകുട്ടികളെ മുതല്‍ പീഡിപ്പിച്ചു തുടങ്ങം. രാഷ്ട്രീയക്കാരില്‍ നിന്നും പോലീസില്‍ നിന്നും ആവശ്യമായ സഹായം ആവശ്യമുള്ളവര്‍ പീഡനമുതല്‍ ടെസ്റ്റ്‌ ചെയ്യാനായി മുങ്കൂറായി മേല്‍പ്പറഞ്ഞവരെ കാണിച്ചാല്‍ മാത്രം മതിയാകും.

Anonymous said...

നിങ്ങള്‍ക്കുള്ള അറിവുകള്‍ നിങ്ങള്‍ പങ്കുവക്കുമ്പോള്‍ എന്റെ ഒരു അനുഭവം പങ്കുവക്കട്ടെ.

ഇന്നലെ ഉച്ചക്ക് എനിക്കൊരു മിസ് കോള്‍. നമ്പറ് പരിചിതമല്ല. തിരിച്ച് വിളിച്ചപ്പോള്‍ എന്നോട് ഒരു സ്ത്രീ ശബ്ദം പറഞ്ഞു (ഇംഗ്ലീഷില്‍).

‘ഞാനൊരു അറബിയെ യാണ് വിളിച്ചത്!‘

‘ഈ ജന്മത്ത് എനിക്കൊരു അറബിയാവാന്‍ പറ്റില്ല കുട്ടീ‘ എന്ന് പറഞ്ഞ് ഞാന്‍ ടോക്കങ്ങിനെ അവസാനിപ്പിച്ചു.

പിന്നെ 10 മിനിറ്റിന് ശേഷം, കുട്ടി വീണ്ടും എന്നെ വിളിച്ച്,

“എന്തായാലും വിളിച്ച് പോയില്ലേ? ഒരു കാര്യം കൂടെ പറഞ്ഞേക്കാം“

“ഞാന്‍ റിലാക്സ് മസാജിങ്ങ് ചെയ്യാറുണ്ട്. സ്ഥലം പറഞ്ഞാല്‍ അവിടെ വന്നോളാം. മണിക്കൂറ് 300 ദിര്‍ഹംസ്. അഡീഷണല്‍ ജോബിന് 500 എക്ട്രാ“

ഞാന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു. അഡീഷണല്‍ എന്ന്വച്ചാല്‍?

പിന്നെ അവള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞാന്‍,
“പോടീ അവടന്ന്‌“ എന്ന് മലയാളത്തില്‍ പറഞ്ഞുപോയി!

അപ്പോള്‍ അപ്പുറത്ത് നിന്ന്
“പൊട്ടന്‍!“ എന്ന് കേട്ടുവോ ഞാന്‍?

ആ!

ഞാന്‍ പറഞ്ഞുവന്നത്, ലോകത്ത് മുഴുവന്‍ സെക്സ് മാര്‍ക്കറ്റ് ചെയ്യുമ്പോലെ മറ്റൊന്നും തന്നെ ചെയ്യുന്നില്ല എന്നാണ് തോന്നുന്നത്. വികസിതരാജ്യങ്ങളൊക്കെ അത് ഒക്കെ വച്ചുകൊടുക്കുമ്പോള്‍.. എനിക്കുമുന്നേ പറഞ്ഞ പുലികള്‍ പറഞ്ഞ അഭിപ്രായമേ എനിക്കുമുള്ളൂ. ദുബായൊക്കെ ഒരു മുസ്ലിം രാജ്യമാണോ എന്ന് പോലും തോന്നുന്ന തരത്തിലാണ് കാര്യങ്ങള്‍! എന്നിട്ടിവിടെ ഡീസന്റായി ആളുകള്‍ നടക്കുന്നില്ലേ?

സദാചാരബോധം വല്ലാതെ ഒരു ജനതയെ അടിച്ചേല്‍പ്പിക്കാന്‍ നില്‍ക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കും എന്നത് തന്നെ എന്റെയും അഭിപ്രായം.

സദാചാരബോധമുണ്ടാകേണ്ടത് ആദ്യം എനിക്കാണ്. അതല്ലേ അതിന്റെ ശരി.

chithrakaran ചിത്രകാരന്‍ said...

ചിത്രകലാ കോളേജുകളില്‍ നഗ്നശരീര പഠനം സാധാരണമാണ്‌. സര്‍ക്കാരിന്റെ ചിലവില്‍ സര്‍ക്കാരുദ്ധ്യോഗസ്തര്‍ വിളിച്ചുകൊണ്ടുവരുന്ന വേശ്യകളെ പലപൊസുകളില്‍ നിര്‍ത്തിയും കിടത്തിയും, ഇരുത്തിയും വിദ്യാര്‍ത്ഥികള്‍ വരച്ചു പഠിക്കും. ആ സ്ത്രീകളോട്‌ ആരും മോശമായി പെരുമാറാറില്ല.സത്യത്തില്‍ ആ സ്ത്രീകളോട്‌ ബഹുമാനം തോന്നുകയും, മനുക്ഷ്യന്റെ ദയനീയതകളുടെ പെയിന്റിഗായി മാറുകയുമാണുചെയ്യുന്നത്‌.

Anonymous said...

“ചിത്രകലാ കോളേജുകളില്‍ നഗ്നശരീര പഠനം സാധാരണമാണ്‌“
പുതിയ അറിവായിരുന്നു. അപ്പോള്‍ തെരുവിലും “മോണൊലിസകള്‍” ഉണ്ട് അല്ലേ?

കാളിയമ്പി said...

അതായത് പറഞ്ഞു വന്നതെന്തെന്നാല്‍ സ്പിയേഴ്സിനെ വിട്..അതല്ലിവിടെ കാര്യം..ലൈംഗികത എന്ന കാര്യം എത്രത്തോളം പരസ്യമാകാം എന്നുള്ളതാണ്..പഞ്ചായത്ത് തോറും ചുവന്ന തെരുവുകള്‍ സ്ഥാപിച്ചാല്‍ അത് ശരിയാകുമോ?..എന്ത് പുരുഷകേന്ദ്രീകൃതമായാണ് നാം ചിന്തിയ്ക്കുന്നതെന്ന് നോക്കിയാട്ടേ:) അവിടെ ജോലി ചെയ്യാന്‍ ആരു വരും..ചിന്തിച്ചിട്ടുണ്ടോ?ഏതെങ്കിലും സ്ത്രീകള്‍ തന്നെ വരണമേ..അപ്പോ തൊഴില്‍ പാഠ ശാലയില്‍നിന്നെന്നപോലെ അവരെ പടച്ചിറക്കുമോ.നിലവിലുള്ള വ്യവസ്ഥിതിയ്ക്കനുസരിച്ച് വേശ്യാവൃത്തി പരിപോഷിപ്പിച്ച് ഇവിടമൊരാംസ്റ്റെര്‍ഡാം ആക്കുകയല്ലന്നു തോന്നുന്നു പരിഹാരം(എന്തിന് ഇതൊക്കെ ഇവിടെപ്പറയുന്നു..എന്ത് പരിഹാരമുണ്ടാകാന്‍ എന്നൊരു ചോദ്യവും വരുന്നു..:))ഇപ്പം ഉള്ള അത്യാവശ്യസാത്താനങ്കിളിനെ അതായത് വേശ്യാവൃത്തിയെ വൃത്തിയായിത്തന്നെ അതായത് ആരോഗ്യപൂര്‍ണ്ണമായിത്തന്നെ നടത്തിക്കൊണ്ട് പോകുവാനൊരു നിയന്ത്രണം.അതായത് ഇപ്പം വ്യാജവാറ്റായതിനെ ചാരായഷാപ്പ് വഴി വില്‍ക്കുന്നു..സാധനമെന്തായാലും കരളടിച്ച് പോകണ കേസ് തന്നെ..

അപ്പം ആത്യന്തികമായി എന്താണിതിനൊരു പരിഹാരം?

സ്വയം നിയന്ത്രിയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ പറ്റണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒരു ചെറിയ ആപ്പറേഷന്‍ നടത്തി നമുക്ക ആ ഹാര്‍മോണുല്‍പ്പാദന കേന്ദ്രങ്ങളങ്ങ് പറിച്ച് കളഞ്ഞാലാ? അത് പറ്റൂല്ല..അപ്പം നമുക്കിതൊക്കെ വേണം.സുഖം കണ്ടെത്താന്‍ തന്നെ.അല്ലാതെ ഇത് വെറുമൊരു പ്രത്യുല്‍പ്പാദന വ്യവസ്ഥ മാത്രമല്ല.അത് കൊണ്ട് തന്നെ നാലാം ക്ലാസ്സ് മുതല്‍ ലൈംഗിക ക്ലാസ്സുകളെടുത്തോണ്ട് കാര്യമില്ല.എത്ര ക്ലാസ്സെടുത്താലും കാര്യം ആകര്‍ഷണമാണ്..ജിജ്ഞാസയല്ല..അല്ലെങ്കില്‍ എന്തിന് എല്ലാം അറിയാവുന്ന ഞാനുള്‍പ്പെടെ ഇപ്പഴും ഒരിക്കിളിപ്പടം കാണുമ്പോള്‍ ഇക്കിളിയാകണം.അപ്പോഴാണ് നമുക്ക് വിദ്യാഭ്യാസം നല്‍കി ഇതിനെയൊക്കെ ആരോഗ്യകരമാക്കാം എന്നുള്ള വാദത്തിന് കാര്യമില്ലാതെയാകുന്നത്.(ആരോഗ്യകരമാക്കാനുള്ള അതായത് അസുഖം വരാതിരിയ്ക്കാനുള്ള വിദ്യാഭ്യാസം നല്‍കണം താനും)
അസുഖം വരാതിരിയ്ക്കാനുള്ള വിദ്യാഭ്യാസത്തെപ്പറ്റി ആലോചിയ്ക്കുമ്പോള്‍ എയിഡ്സ്സിന് കോണ്ടം ഉപയോഗിയ്ക്കാനുള്ള കാമ്പേയ്ന്‍ പോലെയാകരുതെന്നും തോന്നുന്നു.സര്‍ദാര്‍ജീ പണ്ട് വിമാനം റാഞ്ചികള്‍ എയിഡ്സ്സ് രോഗാണു കുത്തിവയ്ക്കുമെന്ന് പറഞ്ഞപ്പോ ധൈര്യമായി കുത്തിവച്ചോ ഞാന്‍ ഉറയിട്ടിട്ടുണ്ട് പോടാ പുല്ലേ ന്ന് പറഞ്ഞ ഒരു കഥ ഓര്‍മ്മ വരുന്നു.

ഇത് ഇപ്പോഴത്തെ ഒരു അന്ധവിശ്വാസം പോലെയാണ്.ഉറയിട്ടിട്ടുള്ള അവയവത്തിലൂടേ മാത്രമേ വൈറസ്സിന് കേറാതിരിയ്ക്കാനാകൂ..പൂര്‍വ്വ രതിയുടെ മേഖലകളില്‍ അതിനൊരുറപ്പുമില്ല എന്നത് ആരും പറയുന്നുമില്ല.

അപ്പോള്‍ ആ ഇക്കിളിയെ എങ്ങനെ ചാനലൈസ് ചെയ്യാം എന്നാലോചിയ്ക്കണം.

ബ്ലോഗ്ഗര്‍ തുടങ്ങിയതിനു ശേഷം ഇക്കിളി സൈറ്റുകളിലെ ഹിറ്റ്കൌണ്ട് തീര്‍ച്ചയായും കുറഞ്ഞിട്ടുണ്ടാകും.:)

(നിത്യ മാഷേ ടെമ്പ്ലേറ്റിലാ ചൊമന്ന കളറ് അക്ഷരം കണ്ണടിച്ച് പോകണ് കേട്ടാ)

SEEYES said...

വായുവില്ലാതെ മൂന്ന് മിനിട്ട് മാത്രം ജീവിക്കാം. ജലപാനമില്ലാതെ മൂന്ന് ദിവസം. ഭക്ഷണമില്ലാതെ മൂന്നാഴ്ച. മദര്‍ തെരേസ 87 വര്‍ഷം ജീവിച്ചില്ലേ? വിവേകാനന്ദന്‍ പെണ്ണ് കിട്ടാതെ പിടഞ്ഞ് പിടഞ്ഞാണോ മരിച്ചത്?

Anonymous said...

റോബിന്‍സണ്‍ ക്രൂസ്സോയും ജീവിച്ചു അതുപോലെ ഒരു 5-10 കൊല്ലം എന്ന് കേട്ടിട്ടുണ്ട്. നിരോധനം അല്ലാ നിയന്ത്രണം അല്ലേ നല്ലത്? പക്ഷേ ആ നിയന്ത്രണം അളകാനുള്ള തോത്/ഏകകം എന്താണ്? പീപ്പ്-ഷോ,പബ്ലിക്-പ്രൊസ്റ്റിറ്റൂഷന്‍ എന്നീ സ്ഥാപനവല്‍ക്കരണം ഗുണമുണ്ടാകും എന്നുറപ്പുണ്ടെങ്കില്‍ അതുമാകാം. പീഡനത്തേക്കാള്‍ നല്ലതല്ലേ സദാചാരത്തകര്‍ച്ച?

നിത്യ said...

മൂന്ന്‌ കൊമ്പുകളുള്ള ജീവികളും മുന്നൂറ്‌ ആയുസ്സുള്ള അപ്‌ഫന്‍ തമ്പ്രാന്മാരും ദീര്‍ഘകാലം ഉടലുയിര്‍സൗഖ്യങ്ങളിലും ആത്മരതിയിലും മുഴുകാന്‍ ജഗദീശ്വരന്‍ കനിയട്ടെ എന്നാശംസിച്ച്‌ 'സദാചാരക്കുഴപ്പങ്ങളുടെ' ഈ പോസ്റ്റിന്റെ വാതില്‍ ഞാന്‍ ചാരുന്നു. വന്നുകണ്ട്‌ ലഹരിപ്പെട്ട്‌ പരിസരം മറന്നവര്‍ക്കും വകതിരിവോടെ പ്രതികരിച്ചവര്‍ക്കും എല്ലാമെല്ലാം നന്ദി.

'കൊഞ്ച്‌ തുള്ളിയാല്‍ ചട്ടിയോളം' എന്ന മനക്കണക്കുകാര്‍ക്ക്‌ ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ.

വിന്‍സ് said...

ഡോ. എം ജി എസ് നാരായണന്‍ പറഞ്ഞതു പോലെ സദാചാരം പ്രസംഗിക്കുന്നവരെ എനിക്കും ഇഷ്ട്ടം അല്ല.

വിന്‍സ് said...

അമേരിക്കയില് ഒരു പെണ്ണിനെ ഉപദ്രവിച്ഛു നോക്കു, പിന്നെ അവന്റെ ജീവിതം പട്ടി നക്കി. നാട്ടില് രഹസ്യം ആയി ചെയ്യുന്ന പലതും ഇവിടെ പരസ്യം ആയി ചെയ്യന് കഴിയുന്നതു കാരണം ഇവിദെയ് സെക്ഷുഅല് പ്രെവെര്ഷന്സ് കുറവാണു. നാട്ടില് ഒരു നീല പടം കാണുന്നതു പൊലിസ് പിടിച്ഛാല് ടിവി യും പോകും, വി സി അറും പോവും, മാനവും പോവും. സെക്സ് ആസ്വദിക്കാന് ഉള്ളതാണു. പരസ്പരം ബന്ധപെടാന് അഗ്രഹിക്കുന്നവര്ക്കു മുന്പില് എന്തിനാണു ഈ സമൂഹത്തിന്റെ ഒരു മറ?

പിന്നെ ബ്രിട്ടനി സ്പിയേര്സിനെ കുറിച്ച് എഴുതിയതില് ഒരു സത്യവും ഇല്ലാ. അവരുടെ നുഡ് ആയിട്ടു വന്നിട്ടുള്ളതു രണ്‍ടു പ്രാവശ്യം ആണു. അതും അവരുടെ വിവാഹ മൊചനത്തിനു ശേഷം മാത്രവും. പിന്നെ നിത്യ പറയുന്ന പടങ്ങള്‍ നിത്യക്കു ഇഷ്ട്ടപെട്ടില്ലെങ്കില്‍ അതു സ്വന്തം അഭിപ്രായം മാത്രം.

പിന്നെ സ്പിയെര്‍സിന്റെ പ്രൊഗ്രാംസ് കാണാനു പോവുന്നവര്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം പേരും പെണ്‍ കുട്ടികള്‍ ആണ്. അവര്‍ക്കുള്ളതൊക്കെ തന്നെ അല്ലെ അവര്‍ സ്റ്റേജില്‍ കാണിക്കുന്നത്?

സെക്സ്, അതു കാ‍ണാനും ചെയ്യാനും ഓപ്പണ്‍ ആയി സംസാരിക്കാനും ഒരു സമൂഹത്തില്‍ അവസരം ഇല്ലെങ്കില്‍ അവിടെ റേപ്പ്, കൊലപാതകങ്ങള്‍, പ്രെവര്‍ഷസ് എന്നിവ കൂടും എന്നതില്‍ ഒരു സംശയവും വേണ്ഡ.

സാബു ജോസഫ്. said...

നിത്യാ വളരെ നല്ല ലേഘനം....ഇതില്‍ വിവരിച്ചതിലും മോശമാണ്‌ കേരളത്തിലെ കാര്യങ്ങള്‍...mobile ഫോണ്‍ attend ചെയ്യാന്‍ തന്നെ പേടിയാണ്‌. വീണ്ടും ഇത്തരം ലേഘനങ്ങള്‍ പ്രതീക്ഷിക്കുന്നു...

Anonymous said...

8IpSmx Your blog is great. Articles is interesting!

Anonymous said...

ktZwpL Nice Article.

Anonymous said...

wzUzEn Please write anything else!

Anonymous said...

quaVUQ Hello all!

Anonymous said...

Please write anything else!

Anonymous said...

Magnific!

Anonymous said...

Please write anything else!

Anonymous said...

Thanks to author.

Anonymous said...

Hello all!

Anonymous said...

Hello all!

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Nice Article.

Anonymous said...

Good job!

Anonymous said...

tNwtGr Good job!

Anonymous said...

Hello all!

Anonymous said...

nithya soochippicha ONNARAMUNDU aanungalkku valare sexy aayi thonnippikkunna oru nalla veshamanu;athukonduthanne njan sthiramayi ONNARA pavadakkadiyil udukkunnu.

Phillip Martin said...

who is this pretty lady?

Buy Assignment | Buy Essay | Coursework Writing

Anonymous said...

Our Statistics homework help service provides statistics assignment help, statistics dissertation, math homework help and online tutoring to students with very low fees. statistics help
Assignment Help has online solution for students problem like mathematics, physics, chemistry, statistics, accounting, computer science in Australia. Assignment Help

assignment help said...

If I need assignment help, I used to get help from my qualified English writers! My essays will be edited and proofread for spelling and grammatical mistakes from the experts for a very word and sentences, To find out more information , just visit http://writepass.co.uk

Physics Max said...

Great info! I recently came across your blog and have been reading along. I thought I would leave my first comment. I don’t know what to say except that I have
Multiloop Circuits Physics Experts

Java Assignment Provider said...

This a good way to appreciate the teacher as they put their efforts to train students. UK dissertation Writers appreciates the teachers.
Security Issue Java Homework

Wilson Larrie said...

The leading assignment help UK firm offers state of the art services to its clients with a promise of delivering all the required work well within the deadline.
Dissertation Proposal Homework Help

Mike Jasson said...

Thanks for Nice and Informative Post. This article is really contains lot more information about This Topic.
Accounting Homework Help

Hercules Handle said...

This is really great work. Thank you for sharing such a useful information here in the blog for students. STATA Statistics Project Help

Unknown said...

As per the financial analysis of current performance and the financial condition of Hubei Lantian, it can be seen that the gross profit margin of Hubei is show
Hubei Lantian Case Solution
Financial Management Case Study

Architecture Firm said...

Your efforts are pretty appreciable. Keep it up!
Software Development Services USA Data Processing and Management Services

FAIZAN ALI said...

A very impressive page happy to be on your page
Pakistan Business News Business News Pakistan

Locations of visitors to this page